ബംഗാള്‍ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍; മര്‍ദിച്ചെന്ന് പരാതി

ബംഗാള്‍ പൊലീസ് മര്‍ദിച്ചതായി ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ പ്രിയങ്ക് കനൂംഗോ. തില്‍ജാല പൊലീസ് സ്റ്റേഷനില്‍ വച്ച് ബിസ്വക് മുഖര്‍ജി എന്ന ഓഫീസര്‍ മര്‍ദിച്ചു എന്നാണ് ആരോപണം. എന്‍സിപിസിആറിന്റെ അന്വേഷണ നടപടികള്‍ ചിത്രീകരിക്കുന്നത് എതിര്‍ത്തപ്പോള്‍ മര്‍ദിച്ചു എന്നാണ് പരാതി. (Bengal cop attacked me, alleges national child rights panel chief)
കൊല്‍ക്കത്തയിലെ തില്‍ജാലയില്‍ ഒരു പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടായിരുന്നു ദേശീയ ബാലാവകാശ കമ്മീഷന്റെ ബംഗാള്‍ സന്ദര്‍ശനം. ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ബംഗാളിലെത്തേണ്ട ഒരു അടിയന്തിര സാഹചര്യവുമില്ലെന്ന് ബംഗാള്‍ ബാലാവാകാശ സമിതി ഒരു കത്തിലൂടെ വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് കമ്മീഷന്‍ ബംഗാള്‍ പൊലീസിനെതിരെ പരാതി ഉയര്‍ത്തിയിരിക്കുന്നത്. തില്‍ജാലയ്ക്ക് പുറമേ മാള്‍ഡയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി ആക്രമിക്കപ്പെട്ട സംഭവത്തിലും കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായാണ് പ്രിയങ്ക് കനൂംഗോ ബംഗാള്‍ സന്ദര്‍ശിച്ചത്.
Read Also: നിയമവ്യവസ്ഥിതിയെ ചോദ്യം ചെയ്തു; കെ.ബി.ഗണേഷ് കുമാർ കലാപത്തിന് ആഹ്വാനം ചെയ്‌തെന്ന് ഐഎംഎ
അന്വേഷണ നടപടികള്‍ ക്യാമറയില്‍ പകര്‍ത്തുന്നത് ചോദ്യം ചെയ്തത് പൊലീസിന് ഇഷ്ടമായില്ലെന്നും തടഞ്ഞപ്പോള്‍ മര്‍ദിച്ചെന്നുമുള്ള ഗുരുതരമായ ആരോപണമാണ് പ്രിയങ്ക് കനൂംഗോ ബംഗാള്‍ പൊലീസിനെതിരെ ഉന്നയിച്ചത്. തില്‍ജാല കൊലപാതകത്തിലും മാള്‍ഡ ബലാത്സംഗത്തിലും എഫ്‌ഐആര്‍ തയാറാക്കിയിട്ടുണ്ടെന്നും അന്വേഷണങ്ങള്‍ നടന്നുവരികയാണെന്നുമായിരുന്നു ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷനോട് ബംഗാള്‍ ബാലാവാകാശ സമിതി വിശദീകരിച്ചിരുന്നത്. ഈ പശ്ചാത്തലത്തില്‍ ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ബംഗാള്‍ സന്ദര്‍ശിക്കേണ്ട സാഹചര്യം നിലനില്‍ക്കുന്നില്ലെന്നാണ് ഇന്നലെ കത്തിലൂടെ ബംഗാള്‍ ബാലാവാകാശ സമിതി വ്യക്തമാക്കിയിരുന്നത്.
Story Highlights: Bengal cop attacked me, alleges national child rights panel chief
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here