Advertisement

അനുമതിയില്ലാതെ സ്ഥാനം ഏറ്റെടുത്തത് വീഴ്ച; സിസാ തോമസിന് കുറ്റാരോപണ പത്രിക നല്‍കി സര്‍ക്കാര്‍

March 31, 2023
Google News 2 minutes Read
Government issued a charge sheet against Sisa Thomas

സാങ്കേതിക സര്‍വകലാശാല താത്ക്കാലിക വി സി സിസാ തോമസിന് സര്‍ക്കാര്‍ കുറ്റാരോപണ പത്രിക നല്‍കി. അനുമതിയില്ലാതെ വി സി സ്ഥാനം ഏറ്റെടുത്തതിനാല്‍ സിസാ തോമസ് വഹിച്ചിരുന്ന സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ ചുമതലകളില്‍ വീഴ്ചയുണ്ടായെന്നും ഇത് അച്ചടക്ക നടപടി സ്വീകരിക്കേണ്ട സാഹചര്യമുണ്ടാക്കിയെന്നും കുറ്റാരോപണ പത്രികയില്‍ പറയുന്നു. (Government issued a charge sheet against Sisa Thomas)

അനുമതി ഇല്ലാതെ വി സി സ്ഥാനം ഏറ്റെടുത്തത് വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടി സിസാ തോമസിന് സര്‍ക്കാര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ നടപടിയായാണ് കുറ്റാരോപണ പത്രികയും നല്‍കിയിരിക്കുന്നത്. സിസാ തോമസിനോട് ഇന്ന് ഹിയറിംഗിന് ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നെങ്കിലും സിസാ ഇന്ന് എത്തിയിരുന്നില്ല. വിരമിക്കല്‍ സംബന്ധമായ തിരക്കുകളുണ്ടെന്നും അതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്നുമായിരുന്നു സിസാ തോമസിന്റെ മറുപടി. വിരമിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പാണ് സിസാ തോമസിന് സര്‍ക്കാര്‍ കുറ്റാരോപണ പത്രിക നല്‍കിയത്.

Read Also: നിയമവ്യവസ്ഥിതിയെ ചോദ്യം ചെയ്തു; കെ.ബി.ഗണേഷ് കുമാർ കലാപത്തിന് ആഹ്വാനം ചെയ്‌തെന്ന് ഐഎംഎ

കാരണം കാണിക്കല്‍ നോട്ടീസ് റദ്ദാക്കണമെന്ന സിസാ തോമസിന്റെ ആവശ്യം അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ നിരാകരിച്ചിരുന്നു. സര്‍ക്കാരിന് തുടര്‍നടപടിയുമായി മുന്നോട്ടു പോകാമെന്നായിരുന്നു ട്രൈബ്യൂണല്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ കെടിയു വിസിയുടെ ചുമതല വഹിക്കുന്ന സിസ തോമസിനെതിരെ നടപടിയെടുക്കും മുന്‍പ് സര്‍ക്കാര്‍ അവരെ കേള്‍ക്കണമെന്ന് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു.

Story Highlights: Government issued a charge sheet against Sisa Thomas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here