ഐപിഎല്‍ 2023: ആദ്യ മത്സരത്തിൽ ടോസ് നേടിയ ഗുജറാത്ത് ടൈറ്റൻസ് ഫീൽഡിങ് തിരഞ്ഞെടുത്തു

ഐപിഎല്‍ പതിനാറാം സീസണിന്റെ ആദ്യ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിന് ടോസ്. ടോസ് നേടിയ ഗുജറാത്ത് നായകൻ ഹർദിക് പാന്ധ്യ ബൗളിംഗ് തിരഞ്ഞെടുത്തു. ഗുജറാത്തതിന്റെ ഹോം ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ വിജയം നേടി ഐ പി എൽ 2023 ന്റെ തുടക്കം ഗംഭീരമാക്കാൻ തന്നെയാണ് ഇരു ടീമുകളും ശ്രമിക്കുക. പരിക്കിന്റെ പിടിയിലായി ആദ്യ മത്സരത്തിൽ ധോണി ഉണ്ടാകില്ലെന്ന് വാർത്തകൾ വന്നിരുന്നെകിലും ആരാധകരുടെ സ്വന്തം തല ഇന്നത്തെ മത്സരത്തിൽ കളിക്കുന്നുണ്ട്.
ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വൈകിട്ട് ആറ് മണിയോടെ ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിച്ചു. താരസുന്ദരികളായ രശ്മിക മന്ദാനയുടെയും തമന്ന ഭാട്ടിയയുടേയും നൃത്തച്ചുവടുകൾ ഉദ്ഘാടന ചടങ്ങിന് മാറ്റുകൂട്ടി.
Read Also: തമന്നയും രശ്മികയും നിറഞ്ഞാടി; ഐപിഎൽ പതിനാറാം സീസണിന് വര്‍ണാഭമായ തുടക്കം
ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സും മുന്‍ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിംഗ്സുമാണ് നേര്‍ക്കുനേര്‍ വരുന്നത്. ഗുജറാത്തിനെ ഹാര്‍ദിക് പാണ്ഡ്യയും ചെന്നൈയെ എം എസ് ധോണിയുമാണ് നയിക്കുന്നത്. ടൈറ്റന്‍സിന്റെ ഹോം ഗ്രൗണ്ടെങ്കിലും ധോണി ആരാധകര്‍ മത്സരം ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ്. കഴിഞ്ഞ തവണത്തെ മോശം പ്രകടനത്തെ മറികടക്കാനാണ് സിഎസ്കെ ഇത്തവണ ഇറങ്ങുന്നത്. കഴിഞ്ഞ സീസണില്‍ ഒന്‍പതാം സ്ഥാനത്താണ് സിഎസ്കെ ഫിനിഷ് ചെയ്തത്.
Story Highlights: IPL 2023: Hardik Pandya wins the toss and Gujarat Titans to bowl
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here