വെടിക്കെട്ടുമായി ഗെയ്ക്‌വാദ്; ചെന്നൈയ്‌ക്കെതിരെ ഗുജറാത്തിന് 179 റണ്‍സ് വിജയലക്ഷ്യം

ഐപിഎല്‍ ആവേശം വാനോളമുയര്‍ത്തി ആദ്യ മത്സരം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ചെന്നൈ 50 ബോളില്‍ 92 റണ്‍സെടുത്ത ഗെയ്ക്‌വാദിന്റെ മിന്നലാട്ടത്തില്‍ അടിച്ചെടുത്തത് 178 റണ്‍സ്. ചെന്നൈ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിലാണ് 178 റൺസ് നേടിയത്. 9 സിക്‌സും നാല് ഫോറും അടങ്ങുന്നതായിരുന്നു ഗെയ്ക്‌വാദിന്റെ ഇന്നിംഗ്‌സ്. ഓപ്പണര്‍ കോണ്‍വേയെ ഒറ്റ റണ്‍സില്‍ ഷമി മടക്കിയിട്ടും മുന്‍നിര ബാറ്റര്‍മാര്‍ വലിയ പ്രകടനത്തിലേക്ക് എത്താതിരുന്നിട്ടും ഒരറ്റത്ത് പൊരുതി നിന്ന ഗെയ്ക്‌വാദ് ഗുജറാത്ത് ബൗളര്‍മാരെ കണക്കിന് പ്രഹരിച്ചു. കോണ്‍വേയുടെ വിക്കറ്റ് നേടിയതോടെ ടൈറ്റണ്‍സ് താരം മുഹമ്മദ് ഷമി ഐപിഎല്‍ നൂറ് വിക്കറ്റ് ക്ലബ്ബിലുമെത്തി. (IPL live updates after first innigs chennai super kings Vs Gujrat Titans)
നാല് ഓവറില്‍ 26 റണ്‍സ് മാത്രം വിട്ടുകൊടുത്ത് റാഷിദ് ഖാനും 33 റണ്‍സ് വിട്ടുകൊടുത്ത് അല്‍സാരി ജോസഫും 29 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മുഹമ്മദ് ഷമിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഒരു ഘട്ടത്തില്‍ സെഞ്ച്വറി ഉറപ്പിച്ച ഗെയ്ക്‌വാദിനെ പുറത്താക്കിയത് അല്‍സാരി ജോസഫാണ്. ചെന്നൈ നിരയില്‍ മോയിന്‍ അലിയ്ക്ക് മാത്രമാണ് ഗെയ്ക്‌വാദിനെ കൂടാതെ 20 റണ്‍സിനപ്പുറം നേടാനായത്. അലി 17 പന്തില്‍ 23 റണ്‍സെടുത്ത് പുറത്തായി. ശിവം ദുബെ 18 പന്തില്‍ 19 റണ്‍സ് നേടി ഷമിയ്ക്ക് വിക്കറ്റ് സമ്മാനിച്ച് പുറത്തായി.
Read Also: വീണ്ടും ഹീറോയായി മുഹമ്മദ് ഷമി; ഐപിഎല്ലില്‍ നൂറ് വിക്കറ്റ് തികച്ചു
കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് പിഴുത ഗുജറാത്ത് ടൈറ്റന്‍സ് ബൗളര്‍മാരാണ് ചെന്നൈ സ്‌കോര്‍ 178ല്‍ ഒതുക്കിയത്. പരുക്കിന്റെ പിടിയിലാണെന്നും കളിയ്ക്കാന്‍ കഴിയില്ലെന്നുമുള്ള വാര്‍ത്തകളെ തള്ളി സാക്ഷാല്‍ മഹേന്ദ്രസിംഗ് ധോണി എട്ടാമനായി ക്രീസിലെത്തി. ഏഴ് പന്ത് നേരിട്ട ധോണി 14 റണ്‍സ് നേടി പുറത്താകാതെ നിന്നു. നിര്‍ത്താതെയുള്ള ആരാധക കൈയടികള്‍ക്കിടയിലാണ് ധോണി ബാറ്റ് വീശിയത്. മത്സരത്തിന്റെ അവസാന ഓവറിലെ മൂന്നാം പന്തില്‍ ധോണി നേടിയ പടുകൂറ്റന്‍ സിക്‌സ് ആരാധകരെ കൂടുതല്‍ ആവേശത്തിലാഴ്ത്തി. ഐപിഎല്‍ കരിയറിലെ ധോണിയുടെ 230-ാം സിക്‌സായിരുന്നു അത്.
സ്വന്തം മണ്ണില്‍ ഐപിഎല്‍ 2023ലെ ആദ്യ മത്സരം വിജയിക്കാമെന്ന പ്രതീക്ഷയില്‍ തന്നെയാണ് നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് മറുപടി ബാറ്റിംഗിനിറങ്ങുക.
Story Highlights: IPL live updates after first innigs chennai super kings Vs Gujrat Titans
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here