Advertisement

വീണ്ടും ഹീറോയായി മുഹമ്മദ് ഷമി; ഐപിഎല്ലില്‍ നൂറ് വിക്കറ്റ് തികച്ചു

March 31, 2023
Google News 3 minutes Read
IPL live updates Mohammed Shami 100 wickets

ഇന്ത്യയുടെ എക്കാലത്തേയും മികച്ച പേസര്‍മാരില്‍ ഒരാളായ മുഹമ്മദ് ഷമിക്ക് മറ്റൊരു പൊന്‍തൂവല്‍ കൂടി. ചെന്നൈയ്‌ക്കെതിരായ ആദ്യ മത്സരത്തിന്റെ മൂന്നാം ഓവറിന്റെ രണ്ടാം പന്തില്‍ കോണ്‍വേയുടെ കുറ്റി പിഴുത് നൂറ് വിക്കറ്റ് നേട്ടത്തിലെത്തി ഗുജറാത്ത് ടൈറ്റണ്‍സിന്റെ സ്റ്റാര്‍ ബൗളര്‍ മുഹമ്മദ് ഷമി. 170 വിക്കറ്റുകള്‍ സ്വന്തമാക്കിയ ലസിത് മലിംഗയാണ് ഐപിഎല്ലില്‍ കൂടുതല്‍ വിക്കറ്റ് നേടിയ ബൗളര്‍. ഇന്ത്യക്കാരില്‍ 166 വിക്കറ്റുകള്‍ നേടിയ അമിത് മിശ്രയാണ് മുന്നില്‍. 94 മത്സരങ്ങളില്‍ നിന്നാണ് ഷമി 100 വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. 8 തവണ മത്സരത്തില്‍ മൂന്ന് വിക്കറ്റ് നേട്ടവും സ്വന്തമാക്കിയിട്ടുണ്ട്. (IPL live updates Mohammed Shami 100 wickets)

ഐപിഎല്‍ പതിനാറാം സീസണിന്റെ ആദ്യ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സാണ് ടോസ് നേടിയത്. ടോസ് നേടിയ ഗുജറാത്ത് നായകന്‍ ഹര്‍ദിക് പാന്ധ്യ ബൗളിംഗ് തിരഞ്ഞെടുത്തു. ഗുജറാത്തതിന്റെ ഹോം ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ വിജയം നേടി ഐ പി എല്‍ 2023 ന്റെ തുടക്കം ഗംഭീരമാക്കാന്‍ തന്നെയാണ് ഇരു ടീമുകളും ശ്രമിക്കുക. പരിക്കിന്റെ പിടിയിലായി ആദ്യ മത്സരത്തില്‍ ധോണി ഉണ്ടാകില്ലെന്ന് വാര്‍ത്തകള്‍ വന്നിരുന്നെകിലും ആരാധകരുടെ സ്വന്തം തല ഇന്നത്തെ മത്സരത്തില്‍ കളിക്കുന്നുണ്ട്.

Read Also: നിയമവ്യവസ്ഥിതിയെ ചോദ്യം ചെയ്തു; കെ.ബി.ഗണേഷ് കുമാർ കലാപത്തിന് ആഹ്വാനം ചെയ്‌തെന്ന് ഐഎംഎ

ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വൈകിട്ട് ആറ് മണിയോടെ ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിച്ചു. താരസുന്ദരികളായ രശ്മിക മന്ദാനയുടെയും തമന്ന ഭാട്ടിയയുടേയും ന!ൃത്തച്ചുവടുകള്‍ ഉദ്ഘാടന ചടങ്ങിന് മാറ്റുകൂട്ടി.

ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സും മുന്‍ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിംഗ്‌സുമാണ് നേര്‍ക്കുനേര്‍ വരുന്നത്. ഗുജറാത്തിനെ ഹാര്‍ദിക് പാണ്ഡ്യയും ചെന്നൈയെ എം എസ് ധോണിയുമാണ് നയിക്കുന്നത്. ടൈറ്റന്‍സിന്റെ ഹോം ഗ്രൗണ്ടെങ്കിലും ധോണി ആരാധകര്‍ മത്സരം ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ്. കഴിഞ്ഞ തവണത്തെ മോശം പ്രകടനത്തെ മറികടക്കാനാണ് സിഎസ്‌കെ ഇത്തവണ ഇറങ്ങുന്നത്. കഴിഞ്ഞ സീസണില്‍ ഒന്‍പതാം സ്ഥാനത്താണ് സിഎസ്‌കെ ഫിനിഷ് ചെയ്തത്.

Story Highlights: IPL live updates Mohammed Shami 100 wickets

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here