Advertisement

വിഴിഞ്ഞം തുറമുഖ നിർമാണം; അദാനി ഗ്രൂപ്പിന് 100 കോടി രൂപ നൽകി സർക്കാർ

March 31, 2023
Google News 2 minutes Read
vizhinjam port

വിഴിഞ്ഞം തുറമുഖ നിർമാണത്തിന് അദാനി ഗ്രൂപ്പിന് സർക്കാർ 100 കോടി രൂപ നൽകി. കെഎഫ്‌സിയിൽ നിന്ന് കടമെടുത്താണ് തുറമുഖവകുപ്പ് പണം കൈമാറിയത്. പുലിമുട്ട് നിക്ഷേപത്തിനുള്ള ആദ്യ ഗഡു 347 കോടി മാർച്ച് 31ന് നൽകുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം.

സഹകരണ ബാങ്കുകളിൽ നിന്ന് വായ്പയെടുക്കാനുള്ള നടപടി വൈകിയതോടെയാണ് തുറമുഖ വകുപ്പ് കെഎഫ്‌സിയെ സമീപിച്ചത്. ബാക്കി തുക വൈകാതെ കൈമാറുമെന്ന് തുറമുഖവകുപ്പ് അറിയിച്ചു.

റെയിൽവേ പദ്ധതിക്കായി സംസ്ഥാനം 100 കോടിയും സ്ഥലമേറ്റെടുപ്പിന് 100 കോടിയും നൽകാനുണ്ട്. ആകെ 550 കോടി സഹകരണ കൺസോഷ്യത്തിൽ നിന്ന് വായ്പയെടുക്കാനാണ് ശ്രമിച്ചിരുന്നത്.

ആകെ 3400 കോടിയാണ് ഹഡ്കോയിൽ നിന്ന് വിഴിഞ്ഞം തുറമുഖത്തിനായി സർക്കാർ വായ്പയെടുക്കാൻ ഉദ്ദേശിക്കുന്നത്. ഇതിൽ 1170 കോടി രൂപയും തുറമുഖത്തോട് അനുബന്ധിച്ച റെയിൽവേ പദ്ധതിക്കായാണ് ചെലവഴിക്കേണ്ടത്. 

Read Also: വിഴിഞ്ഞം തുറമുഖം: കരാര്‍ തുക നല്‍കാന്‍ ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ്; വായ്പയെടുക്കാന്‍ തിടുക്കപ്പെട്ട നീക്കങ്ങളുമായി സര്‍ക്കാര്‍

Story Highlights: Kerala Govt gives Rs 100 cr to Adani Group for Vizhinjam port

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here