അമ്പലത്തിൽ പ്രാർത്ഥിക്കുന്നതിനിടെ യുവാവിനെ കൊലപ്പെടുത്തി; പ്രതി അറസ്റ്റിൽ

അമ്പലത്തിൽ പ്രാർത്ഥിക്കുന്നതിനിടെ യുവാവിനെ കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ. ഉത്തർ പ്രദേശിലെ മഥുരയിലെ ക്ഷേത്രത്തിൽ പ്രാർത്ഥിച്ചുകൊണ്ടിരിക്കെയാണ് 30 വയസുകാരനായ അരുൺ ഗൗറിനെ പ്യാരേലാൽ കൊലപ്പെടുത്തിയത്. കൊലപാതകത്തിനുള്ള കാരണം വ്യക്തമല്ല.
മാർച്ച് 13നാണ് രാജസ്ഥാൻ സ്വദേശിയായ അരുൺ, ഗായത്രി തപോഭൂമി അമ്പലത്തിലെത്തിയത്. അമ്പലത്തിൻ്റെ യാഗശാലയിൽ ഇയാൾ ശാന്തി പഥ് നടത്തിക്കൊണ്ടിരിക്കെ ഇരുമ്പുകൊണ്ടുള്ള ഒരു ഉപകരണം എടുത്ത് പ്യാരേലാൽ അരുണിൻ്റെ തലയിലും കഴുത്തിലും അടിക്കുകയായിരുന്നു. പ്യാരേലാൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അവിടെയുണ്ടായിരുന്നവർ ഇയാളെ പിടികൂടി. അരുണിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Story Highlights: man murder offering prayers temple
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here