Advertisement

ലീഡ്സിനെ തകർത്ത് ലീഗിൽ ലീഡ് ഉയർത്തി ആഴ്‌സണൽ; ജെസ്യൂസിന് ഇരട്ടഗോൾ

April 1, 2023
Google News 2 minutes Read
Gabriel Jesus celebrating goal

ഇംഗീഷ് പ്രീമിയർ ലീഗിൽ രണ്ടാമതുള്ള മാഞ്ചസ്റ്റർ സിറ്റിയുമായി വീണ്ടും ലീഡ് നില ഉയർത്തി ആഴ്‌സണൽ. ഇന്ന് സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ ലീഡ്സ് യുണൈറ്റഡിനെ തകർത്തത് ഒന്നിനെതിരെ നാല് ഗോളുകൾക്ക്. വിജയത്തോടെ 29 മത്സരങ്ങളിൽ നിന്ന് 23 വിജയവും മൂന്ന് വീതം തോൽവിയും സമനിലയും അടക്കം 72 പോയിന്റിനുകളാണ് ആഴ്‌സണൽ സ്വന്തമാക്കിയത്. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിയുമായി 8 പോയിന്റ് ലീഡ് നിലനിർത്താനും ടീമിന് സാധിച്ചത് കിരീടത്തിലേക്കുള്ള ക്ലബ്ബിന്റെ ദൂരം കുറയ്ക്കുകയാണ് ചെയ്തത്. Arsenal won Leeds United EPL

പരുക്ക് ഭേദമായതിനെ തുടർന്ന് ആഴ്ചകൾക്ക് ശേഷം ആദ്യ പതിനൊന്നിൽ സ്ഥാനം പിടിച്ച ബ്രസീലിയൻ സ്‌ട്രൈക്കർ ഗബ്രിയേൽ ജെസ്യൂസ് ഇരട്ട ഗോളുകളുമായി തിളങ്ങിയത് ടീമിന് കരുത്തായി. ഗബ്രിയേൽ ജെസ്യൂസിനെ പെനാൽറ്റി ബോക്സിൽ ലുക്ക് അയ്‌ലിങ് വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി താരം തന്നെ ലക്ഷ്യത്തിലെത്തിച്ചാണ് ടീമിന്റെ ലീഡ് ഉയർത്തിയത്. ഗബ്രിയേൽ മാർട്ടിനെല്ലിയുടെ ക്രോസ്സ് ലക്ഷ്യത്തിലെത്തിച്ച് ബെൻ വൈറ്റ് ടീമിന്റെ ലീഡ് ഇരട്ടിയാക്കി. രണ്ടാം ഗോളിന്റെ ആവേശം അവസാനിക്കുന്നതിന് മുൻപ് ട്രോസാർഡിന്റെ അസിസ്റ്റിൽ ജെസ്യൂസ് മൂന്നാമത്തെ ഗോളും കണ്ടെത്തി. 76 ആം മിനുട്ടിൽ റാസ്മസ് ക്രിസ്റ്റൻസിലൂടെയാണ് ലീഡ്സ് മത്സരത്തിൽ ടീമിന്റെ ഏക ഗോൾ കണ്ടെത്തിയത്. 84 ആം മിനുട്ടിൽ ആഴ്‌സണലിന്റെ നോർവെ താരം മാർട്ടിൻ ഒഡേഗാർഡ് ബോക്സിലേക്ക് തൊടുത്ത ക്രോസ്സ് ഗ്രാനിറ്റ് സാക്ക തലകൊണ്ട് വലയിലേക്ക് ചെയ്തിട്ടതോടെ മത്സരം വിജയതീരത്തേക്ക് കുതിച്ചു.

ഇംഗ്ലീഷ് പ്രീമിയർ ലീഗ് അവസാന ഘട്ടത്തിലേക്ക് നീങ്ങുമ്പൽ ആഴ്‌സണലിന് മുന്നിലുള്ളത് കടുപ്പമേറിയ പോരാട്ടങ്ങൾ. അടുത്ത മത്സരത്തിൽ ലിവർപൂളാണ് എതിരാളികൾ. അതിന് ശേഷമുള്ള രണ്ട് മത്സരങ്ങൾക്ക് ശേഷം ശക്തരായ മാഞ്ചസ്റ്റർ സിറ്റിയും ചെൽസിയും ന്യൂകാസ്റ്റിലും ബ്രൈട്ടനും ആഴ്‌സണലുമായി ഏറ്റുമുട്ടും.

Story Highlights: Arsenal won Leeds United EPL

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here