വീണ്ടും മുന്നിൽ; ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യമായി ഫിൻലൻഡ്, ഇന്ത്യ 126-ാം സ്ഥാനത്ത്

ഫിൻലൻഡിനെ കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. ഏറ്റവും സന്തോഷമുള്ള രാജ്യമായാണ് ഈ നഗരം അറിയപ്പെടുന്നത്. തുടർച്ചയായ ആറാം വർഷവും ഏറ്റവും സന്തുഷ്ടരായ ജനങ്ങള്‍ വസിക്കുന്ന രാജ്യമെന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഫിന്‍ലന്‍ഡ്. യുഎൻ സസ്റ്റൈനബിള്‍ ഡെവലപ്മെന്‍റ് സൊല്യൂഷന്‍സ് നെറ്റ്‌വർക്ക് പുറത്തിറക്കിയ വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിലാണ് ഇക്കുറിയും ഫിന്‍ലന്‍ഡ് ഒന്നാംസ്ഥാനത്തെത്തിയത്. 137 രാജ്യങ്ങളിൽ നിന്നാണ് ഫിൻലൻഡ് ഒന്നാമതെത്തിയത്. ( Finland is the happiest country in the world )
ഡെന്മാർക്കും ഐസ്‌ലൻഡുമാണ് രണ്ടും മൂന്നും സ്ഥാനത്തേക്ക്. കഴിഞ്ഞ വർഷവും ആദ്യ മൂന്ന് സ്ഥാനങ്ങൾ ഇങ്ങനെ തന്നെയാണ് നിലനിന്നിരുന്നത്. അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ഈ വർഷം ഇസ്രായേൽ നാലാം സ്ഥാനത്തെത്തി. നെതർലൻഡ്സ് അഞ്ചാം സ്ഥാനത്താണ്. സ്വീഡൻ, നോർവേ, സ്വിറ്റ്‌സർലൻഡ്, ലക്‌സംബർഗ്, ന്യൂസിലൻഡ് എന്നിവയാണ് ആദ്യ പത്തിലെ മറ്റ് രാജ്യങ്ങൾ. ജർമനി ഇത്തവണ 16-ാം സ്ഥാനത്താണ്. കഴിഞ്ഞ വർഷം 14-ാം സ്ഥാനത്തായിരുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സ്, യുണൈറ്റഡ് കിംഗ്ഡം, ഫ്രാൻസ് എന്നീ രാജ്യങ്ങൾ യഥാക്രമം 15, 19, 21 സ്ഥാനങ്ങളിലാണ്.
ഏറ്റവും അസന്തുഷ്ടമായ രാജ്യങ്ങളായി ഇക്കുറിയും അഫ്ഗാനിസ്ഥാനും ലെബനനും തുടർന്നു. ഇന്ത്യ 126-ാം സ്ഥാനത്താണ്. പാകിസ്ഥാൻ, നേപ്പാൾ, ചൈന, ബംഗ്ലാദേശ്, ശ്രീലങ്ക, ഇറാഖ് എന്നിവയ്ക്ക് താഴെയാണ് ഇന്ത്യയുടെ സ്ഥാനം. റഷ്യയും യുക്രെയ്നും പോലും യുദ്ധത്തിന് ശേഷവും ഇന്ത്യയേക്കാൾ മുന്നിലാണ്. റഷ്യ 72-ാം സ്ഥാനത്താണെങ്കിൽ യുക്രെയ്ന്‍ 92-ാം സ്ഥാനത്താണ്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here