Advertisement

ശമ്പളം ലഭിക്കാത്തതിന് ബാഡ്ജ് കുത്തി പ്രതിഷേധിച്ച വനിത കണ്ടക്ടർക്കെതിരെ നടപടി

April 1, 2023
2 minutes Read
ksrtc women conductor badge

ശമ്പളം ലഭിക്കാത്തതിന് ബാഡ്ജ് കുത്തി പ്രതിഷേധിച്ച വനിത കണ്ടക്ടർക്കെതിരെ നടപടി. വൈക്കം ഡിപ്പോയിലെ കണ്ടക്ടർ അഖില.എസ്.നായരെ സ്ഥലം മാറ്റിയിരിക്കുകയാണ്. ( ksrtc women conductor badge )

സർക്കാരിനെയും കെഎസ്ആർടിസിയെയും അപകീർത്തിപെടുത്തിയെന്നാണ് അഖിലയുടെ സ്ഥലം മാറ്റ ഉത്തരവിൽ കാരണമായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. വൈക്കം ഡിപ്പോയിലെ കണ്ടക്ടറായിരുന്ന അഖിലയെ പാല യൂണിറ്റിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്.

അഖില ബാഡ്ജ് കുത്തി പ്രതിഷേധിച്ച ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ചർച്ചയായിരുന്നു. ‘ശമ്പള രഹിത സേവനം 44-ാം ദിവസം’ എന്ന ബാഡ്ജായിരുന്നു അഖില ധരിച്ചത്.

Story Highlights: ksrtc women conductor badge

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top