പാലക്കാട് കല്ലേക്കാട് ആന ഇടഞ്ഞു; തിരക്കിൽപെട്ട് ഹൃദയാഘാതം മൂലം ഒരാൾ മരിച്ചു
April 1, 2023
1 minute Read
പാലക്കാട് കല്ലേക്കാട് ആന ഇടഞ്ഞതിനെതുടർന്നുണ്ടായ തിരക്കിൽപെട്ട് ഹൃദയാഘാതം മൂലം ഒരാൾ മരിച്ചു.വളളിക്കോട് സ്വദേശി ബാലസുബ്രമണ്യനാണ് മരിച്ചത്. ( palakkad elephant goes mad )
കല്ലേക്കാട് പാളയത്തിലെ മാരിയമ്മൻ പൂജാ ഉത്സവത്തിനെത്തിച്ച പുത്തൂർ ഗണേശൻ എന്ന ആനയാണ് ഇന്നലെ രാത്രി 10 മണിയോടെ ഇടഞ്ഞത്.ആനയെ ഉടനെ തന്നെ ശാന്തനാക്കി.കുഴഞ്ഞ് വീണ സുബ്രമഹ്ണ്യനെ ആശുപത്രിയിലെത്തിക്കും വഴി മരിക്കുകയായിരുന്നു.തിക്കിലും തിരക്കിലും പെട്ട് പത്തോളം പേർക്ക് പരിക്കേറ്റു.ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Story Highlights: palakkad elephant goes mad
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement