Advertisement

സൗദിയില്‍ വിവിധിയിടങ്ങളില്‍ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത; കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

April 2, 2023
Google News 3 minutes Read
Duststorm and rain alert at various places in Saudi Arabia

സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളില്‍ കാലാവസ്ഥയില്‍ ഗണ്യമായ മാറ്റം ദൃശ്യമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പടിഞ്ഞാറന്‍ പ്രവിശ്യയില്‍ മഴക്കും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കി.(Duststorm and rain alert at various places in Saudi Arabia)

തലസ്ഥാനമായ റിയാദില്‍ ഇന്നലെ പകല്‍ ശരാശരി 30 ഡിഗ്രി സെല്‍ഷ്യസായിരുന്നു അന്തരീക്ഷ താപം. ഇന്നു വൈകുന്നേരത്തോടെ അന്തരീക്ഷ താപം കുറഞ്ഞു. ശീതകാറ്റ് തുടരുകയാണ്. രാത്രിയില്‍ 19 ഡിഗ്രി സെല്‍ഷ്യസാണ് അന്തരീക്ഷ താപം. മക്കയിലെ മഴക്കും കാറ്റിനും സാധ്യതയുണ്ട്. പലസ്ഥലങ്ങളിലും പൊടിപടലം ഉയരുമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

അല്‍ ഖുര്‍മ, തുര്‍ബ, റാനിയ എന്നിവിങ്ങെളില്‍ മഴക്കു സാധ്യതയുണ്ട്. അന്തരീക്ഷത്തില്‍ പൊടിപടലെം നിറയുന്നതിനാല്‍ ഹൃസ്വ ദൃഷ്ടി കുറയും. വാഹന യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Read Also: സന്ദര്‍ശക വിസ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് യുഎഇ; ഇനി വിസ ലഭിക്കുക ഈ വിഭാഗത്തിന് മാത്രം

റിയാദ് പ്രവിശ്യയിലെ അഫ്‌ലാജ്, സുലൈയില്‍, വാദി അല്‍ ദവാസിര്‍ എന്നിവക്കു പുറമെ കിഴക്കന്‍ പ്രവിശ്യയിലെ അല്‍ ഹസ, അബ്ഖയ്ഖ്, അല്‍ജുബൈല്‍, അല്‍ഖോബാര്‍, ദമ്മം, അല്‍ഖത്തീഫ്, റാസ് തനൂറ എന്നിവിടങ്ങളിലും മഴക്കും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Story Highlights: Duststorm and rain alert at various places in Saudi Arabia

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here