Advertisement

പള്ളിയിൽ നിന്ന് വീഞ്ഞ് മോഷ്ടിച്ചതിന് ഇൻസ്റ്റഗ്രാം ഇൻഫ്‌ളുവൻസർ പ്രാപ്തി എലിസബത്ത് അറസ്റ്റിലായോ ? [ 24 Fact Check ]

April 2, 2023
Google News 2 minutes Read
Prapti Elizabeth Arrest 24 Fact Check

ക്രൈസ്തവ ദേവാലയത്തിൽ നിന്ന് വീഞ്ഞ് മോഷ്ടിച്ചതിന് ഇൻസ്റ്റഗ്രാം ഇൻഫ്‌ളുവൻസർ പ്രാപ്തി എലിസബത്തിനെ പൊലീസ് അറസ്റ്റ് ചെയ്തുവെന്ന് വ്യാജ പ്രചാരണം. ‘ദ കത്വ’ എന്ന പേജ് വഴിയാണ് പ്രചാരണം നടക്കുന്നത്. പള്ളിയിൽ നിന്ന് വീഞ്ഞ് മോഷ്ടിച്ച് അടുത്തുള്ള മദ്യശാലയിൽ കൊണ്ടുപോയി വിറ്റുവെന്നാണ് പ്രചാരണം. ( Prapti Elizabeth Arrest 24 Fact Check )

‘ജൈന സമുദായത്തെ അധിക്ഷേപിച്ച പ്രാപ്തി അറസ്റ്റിലായിരിക്കുന്നു’ എന്നാണ് ചിലർ പോസ്റ്റ് പങ്കുവച്ചുകൊണ്ട് കുറിച്ചത്. എന്നാൽ വാർത്ത വ്യാജമാണ്. പ്രാപ്തിയെ അറസ്റ്റ് ചെയ്തതായി ഇതുവരെ ആരും സ്ഥിരീകരിച്ചിട്ടില്ല.

ഡിസംബർ 15ന് പ്രാപ്തി പങ്കുവച്ച വിഡിയോയ്‌ക്കെതിരെ വ്യാപക പ്രതിഷേധമാണ് ജൈന സമുദായത്തിൽ നിന്ന് ഉയർന്ന് വന്നത്. വെജിറ്റേറിയൻ പുരുഷന്മാരെ തമാശ രൂപേണ നിരസിക്കുന്ന പ്രാപ്തിയുടെ വിഡിയോയാണ് ജൈന സമുദായത്തെ പ്രകോപിപ്പിച്ചത്.

Story Highlights: Prapti Elizabeth Arrest 24 Fact Check

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here