എളങ്കുന്നപ്പുഴ ബീച്ചിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മരണപ്പെട്ടു; മൃതദേഹം കണ്ടെത്തി

എറണാകുളം എളങ്കുന്നപ്പുഴ ബീച്ചിൽ കുളിക്കാനിറങ്ങിയ മുങ്ങിത്താഴ്ന്ന വിദ്യാർത്ഥിയുടെ മൃദദേഹം കണ്ടെടുത്തു. പെരുമ്പിള്ളി സ്വദേശി അലന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇരുപത് വയസ്സ് മാത്രമായിരുന്നു പ്രായം. ഇന്നലെ വൈകീട്ടാണ് ബീച്ചിൽ കുളിക്കാനിറങ്ങിയ എൻജിനീയറിങ് വിദ്യാർഥിയെ കാണാതായത്. തുടർന്ന്, ഇന്നലെ തന്നെ മത്സ്യ തൊഴിലാളികളും പോലീസും ഫയർ ഫോഴ്‌സും തിരച്ചിൽ നടത്തിയെങ്കിലും വിദ്യാർത്ഥിയെ കണ്ടെത്താനായില്ല. തുടർന്ന് രാത്രിയോടെ തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു. Student drown to death in Ernakulam
Read Also: ഒല്ലൂരിൽ നിന്നും വേളാങ്കണി തീർത്ഥാടനത്തിന് പോയ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ട് മരണം
ഇന്ന് രാവിലെ തിരച്ചിൽ പുനരാംഭിച്ചു. തുടർന്നാണ് അലന്റെ മൃതദേഹം കണ്ടെത്തുന്നത്. കോയമ്പത്തൂരിൽ എയറോനോട്ടിക്കൽ എൻജിനീയറിങ് വിദ്യാർഥിയാണ്.
Story Highlights: Student drown to death in Ernakulam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here