Advertisement

സഞ്ജു-ജയ്സ്വാൾ-ബട്‌ലർ വെടിക്കെട്ട്; രാജസ്ഥാനെതിരെ ഹൈദരാബാദിന് 204 റൺസ് വിജയലക്ഷ്യം

April 2, 2023
Google News 1 minute Read
sanju samson

ആദ്യ മത്സരത്തിൽ റൺ മല തീർത്ത് രാജസ്ഥാൻ റോയൽസ്. സൺറൈസേഴ്സ് ഹൈദരാബാദിന് 204 റൺസ് വിജയലക്ഷ്യം. ജോസ് ബട്ട്‌ലർ, യശസ്വി ജയ്‌സ്വാൾ, സഞ്ജു സാംസൺ എന്നിവരുടെ അർധസെഞ്ചുറി പ്രകടനമാണ് കൂറ്റൻ സ്കോർ സമ്മാനിച്ചത്. ഹൈദരാബാദിനായി ഫസൽഹഖ് ഫാറൂഖിയും ടി നടരാജനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഉംറാൻ മാലിക്കിന് ഒരു വഴിത്തിരിവ് ലഭിച്ചു.

ടോസ് നേടിയ സൺറൈസേഴ്സ് ഹൈദരാബാദ് ആദ്യം ബൗൾ ചെയ്യാൻ തീരുമാനിച്ചു. ജോസ് ‍ബട്‍ലര്‍ വെറും 22 പന്തില്‍ മൂന്ന് സിക്സുകളുടേയും ഏഴ് ഫോറുകളുടേയും അകമ്പടിയിലാണ് അര്‍ധ സെഞ്ച്വറി തികച്ചത്. ജയസ്വാള്‍ 34 പന്തില്‍ അര്‍ധ സെഞ്ച്വറി തികച്ചു. തുടക്കം മുതല്‍ തന്നെ അക്രമിച്ച് കളിച്ച ബട്‍ലര്‍ ജയസ്വാള്‍ കൂട്ടുകെട്ട് സ്കോര്‍ ബോര്‍ഡില്‍ 85 റണ്‍സ് ചേര്‍ത്ത ശേഷമാണ് പിരിഞ്ഞത്. 32 പന്തിൽ 55 റൺസ് നേടിയാണ് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ പുറത്തായത്.

ടി നടരാജന്റെ പന്തിൽ സിക്‌സർ പറത്താനുള്ള ശ്രമത്തിനിടെ ബൗണ്ടറിയിൽ വച്ച് അഭിഷേക് ശർമയുടെ കൈകളിലെത്തുകയായിരുന്നു. സഞ്ജുവിന്റെ ഇന്നിംഗ്‌സിൽ മൂന്ന് ഫോറും നാല് സിക്‌സും പറത്തി. ദേവ്ദത്ത് പടിക്കല്‍ (2), റിയാന്‍ പരാഗ് (7) എന്നിവര്‍ക്ക് തിളങ്ങാനായില്ല. ഷിംറോണ്‍ ഹെറ്റ്മയര്‍ 16 പന്തില്‍ നിന്ന് 22 റണ്‍സോടെ പുറത്താകാതെ നിന്നു.

Story Highlights: Sunrisers Hyderabad vs Rajasthan Royals

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here