‘വിടുതലൈ’ വിജയത്തിന് പിന്നാലെ അണിയറപ്രവര്‍ത്തകര്‍ക്ക് സ്വര്‍ണനാണയം സമ്മാനിച്ച് വെട്രിമാരന്

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വെട്രിമാരന് ചിത്രം ‘വിടുതലൈ’ ഇക്കഴിഞ്ഞ 31 നാണ് തീയറ്ററുകളില്‍ റിലീസ് ചെയ്തത്. വിജയ് സേതുപതിയും സൂരിയും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ക്രൈം ആക്ഷന്‍ ത്രില്ലറിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. സാമൂഹികരാഷ്ട്രീയ വിഷയങ്ങള്‍ക്ക് പ്രാധാന്യം നല്കിക്കൊണ്ടൊരുക്കിയ ചിത്രം രണ്ട് ദിവസം കൊണ്ട് 8 കോടി ബോക്സ് ഓഫീസ് കളക്ഷന്‍ നേടി.(Vetrimaaran gifts gold coin to entire crew of Viduthalai)
ചിത്രം വന്‍ വിജയമായതോടെ സംവിധായകന് വെട്രിമാരന് ചിത്രത്തിന്റെ മുഴുവന്‍ അണിയറപ്രവര്‍ത്തകര്‍ക്കും സ്വര്‍ണ്ണനാണയം സമ്മാനിച്ചെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.. വെട്രിമാരന് നല്കിയ സ്വര്‍ണനാണയത്തിന്റെ ചിത്രം ‘വിടുതലൈ’യുടെ ഭാഗമായ ബി.രാജ ട്വിറ്ററിലൂടെ പങ്കുവെച്ചു.
Read Also: ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് ആരംഭിച്ച് വിജയ്; ആദ്യ മണിക്കൂറിൽ തന്നെ ഫോളോവേഴ്സിന്റെ ഒഴുക്ക്
അതേസമയം വരുന്ന സെപ്റ്റംബറില്‍ വിടുതലൈയുടെ രണ്ടാം ഭാഗം വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി ആരാധകരും പ്രതീക്ഷയോടെ കാത്തിരിപ്പിലാണ്. സൂരി, വിജയ് സേതുപതി എന്നിവരെ കൂടാതെ ഗൗതം വാസുദേവ് മേനോന്, രാജീവ് മേനോന്, ഭവാനി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇളയരാജയാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.
Story Highlights: Vetrimaaran gifts gold coin to entire crew of Viduthalai
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here