വിജയ് സേതുപതിയുടെ ‘വിടുതലൈ 2’ ഇനി മുതൽ ആമസോൺ പ്രൈമിൽ

വിജയ് സേതുപതിയെ കേന്ദ്ര കഥാപാത്രമാക്കി വെട്രിമാരൻ സംവിധാനം ചെയ്ത വിടുതലൈ 2 തിയേറ്റർ റിലീസിന് ഒരു മാസത്തിന് ശേഷം ഒടിടിയിയിൽ എത്തിയിരിക്കുന്നു . ആമസോൺ പ്രൈമിലൂടെയാണ് ചിത്രത്തിന്റെ സ്ട്രീമിങ്. വിജയ് സേതുപതി, മഞ്ജു വാര്യർ, സൂരി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളിലെത്തിയത്. സിനിമയിൽ നിന്ന് സെൻസർ ചെയ്ത ഭാഗങ്ങൾ ഉൾപ്പടെ ഒരു മണിക്കൂറിൽ കൂടുതൽ ഉള്ള ഫൂട്ടേജുകൾ ഉൾപ്പെടുത്തിയാണ് ചിത്രം ഒടിടി യിൽ എത്തുന്നത് . തമിഴിനൊപ്പം തെലുങ്കിലും ചിത്രം കാണാം. മഹാരാജയ്ക്ക് ശേഷം വിജയ് സേതുപതിയുടേതായി എത്തിയ ചിത്രമാണിത്. [Viduthalai Part 2 ]
പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും അംഗീകാരങ്ങളും കരസ്ഥമാക്കി ഭാഷാ ഭേദമന്യേ ഗംഭീര വിജയം തിയേറ്ററിൽ കരസ്ഥമാക്കിയ ചിത്രമായിരുന്നു വിടുതലൈ. ഇതിന്റെ രണ്ടാം ഭാഗമാണ് വിടുതലൈ 2. 65 കോടി ബജറ്റിലാണ് ചിത്രത്തിന്റെ രണ്ട് ഭാഗങ്ങളും കൂടി ഷൂട്ട് ചെയ്തിരിക്കുന്നത്. വിടുതലൈ 60 കോടിയും വിടുതലൈ2 64 കോടിയും ബോക്സ് ഓഫീസിൽ നേടിയതായാണ് റിപ്പോർട്ട്.
Read Also: ബേസിൽ ജോസഫിന്റെ ‘പൊൻമാൻ’ ജനുവരി 30ന് തിയേറ്ററുകളിൽ
ഇളയരാജയാണ് വിടുതലൈ പാർട്ട് 2ന്റെ സംഗീത സംവിധാനം നിർവഹിച്ചത്. ബി ജയമോഹന്റെ തുണൈവന്‍ എന്ന കഥയെ ആസ്പദമാക്കിയാണ് വിടുതലൈ 1, 2 ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ കോൺസ്റ്റബിൾ കുമരേശൻ എന്ന കഥാപാത്രമായി സൂരിയെത്തുമ്പോൾ വാത്തിയാർ എന്ന മക്കൾ പടയുടെ തലവനായിട്ടാണ് വിജയ് സേതുപതിയെത്തുന്നത്.
ഇവർക്ക് പുറമെ അനുരാഗ് കശ്യപ്, കിഷോർ, ഗൗതം വാസുദേവ് മേനോൻ, രാജീവ് മേനോൻ, ചേതൻ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ആർ എസ് ഇൻഫോടെയ്ൻമെന്റിന്റെ ബാനറിൽ എൽറെഡ് കുമാറാണ് വിടുതലൈ രണ്ടാം ഭാഗത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. ആർ വേൽരാജാണ് ഛായാഗ്രഹണം. ആർ രാമർ എഡിറ്റിംഗും ജാക്കി കലാസംവിധാനവും നിർവഹിക്കുന്നു.
Story Highlights : Viduthalai Part 2 in OTT
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here