Advertisement

സർക്കാർ ഡിവൈസുകളിൽ ടിക് ടോക് നിരോധിക്കാനൊരുങ്ങി ഓസ്ട്രേലിയ

April 3, 2023
1 minute Read

സർക്കാർ ഡിവൈസുകളിൽ ടിക് ടോക് നിരോധിക്കാനൊരുങ്ങി ഓസ്ട്രേലിയ. സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയാണ് തീരുമാനം. ടിക് ടോകിനെപ്പറ്റി ആഭ്യന്തര വകുപ്പ് വിശദമായ പഠനം നടത്തിയിരുന്നു. ഇതിനു ശേഷമാണ് തീരുമാനം. ഇക്കാര്യം പ്രധാനമന്ത്രി അന്തോണി ആൽബനീസ് അംഗീകരിച്ചതായി ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അമേരിക്ക, ബ്രിട്ടൺ, ന്യൂസീലൻഡ്, കാനഡ, ബെൽജിയം എന്നീ രാജ്യങ്ങൾക്കൊപ്പം യൂറോപ്യൻ കമ്മീഷനും സർക്കാർ ഡിവൈസുകളിൽ ടിക് ടോക് നിരോധിച്ചതാണ്. ഇന്ത്യ നേരത്തെ തന്നെ ആപ്പ് പൂർണമായി നിരോധിച്ചിരുന്നു.

Story Highlights: Australia Ban TikTok Government Devices

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top