പേ ടിഎമ്മിന് പകരം ‘പേ ഗൗതം’, ക്യൂ ആര് കോഡില്‍ പ്രധാനമന്ത്രിയുടെ ചിത്രം; പരിഹാസവുമായി കോണ്‍ഗ്രസ്

പ്രധാനമന്ത്രിയും ഗൗതം അദാനിയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ സഭയ്ക്കകത്തും പുറത്തും സജീവമായി ഉന്നയിച്ച് കോണ്‍ഗ്രസ്. സമൂഹമാധ്യമങ്ങളിലൂടെയും കോണ്‍ഗ്രസ് അദാനി വിഷയത്തില്‍ പ്രധാനമന്ത്രിയ്ക്കെതിരെ പരിഹാസവുമായി രംഗത്തെത്തി. പേയ് ടിഎം ലോഗോയില്‍ നരേന്ദ്രമോദിയുടെ ചിത്രം പതിപ്പിച്ച പോസ്റ്റ് ട്വിറ്ററില്‍ പങ്കുവച്ചുകൊണ്ടാണ് കോണ്‍ഗ്രസിന്റെ പരിഹാസം. പേയ് ടിഎമ്മിന് പകരം പേ ഗൗതം എന്ന് എഴുതിയ പോസ്റ്ററില്‍ ക്യൂ ആര് കോഡിന്റെ സ്ഥാനത്ത് പ്രധാനമന്ത്രിയുടെ ചിത്രമുള്ള പോസ്റ്ററാണ് കോണ്‍ഗ്രസ് പങ്കുവച്ചിരിക്കുന്നത്. (Congress jibe at Narendra Modi and Gautam Adani)
രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതില്‍ കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധമുയര്‍ത്തുന്നതിനിടെയാണ് മോദിയ്ക്കെതിരായ പരിഹാസം. അദാനി വിഷയത്തില്‍ ചോദ്യങ്ങളുന്നയിച്ചത് കൊണ്ടാണ് രാഹുലിനെ അയോഗ്യനാക്കാന്‍ തിടുക്കത്തില്‍ ആസൂത്രിതമായ നീക്കം നടന്നതെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. മോദി- അദാനി ബായ് ബായ് എന്ന മുദ്രാവാക്യം കോണ്‍ഗ്രസ് സഭയ്ക്ക് അകത്തും പുറത്തും മുഴക്കുന്നതിനിടെയാണ് പേ ഗൗതം എന്ന പുതിയ പരിഹാസം.
അദാനിക്കെതിരായ ആക്രമണം രാജ്യത്തിന് നേരെയുള്ള ആക്രമണമാണെന്നാണ് ബിജെപി പറയുന്നതെന്ന് ചൂണ്ടിക്കാട്ടിയും വിഷയത്തില്‍ കോണ്‍ഗ്രസ് ശക്തമായ വിമര്‍ശനം മുന്‍പ് ഉയര്‍ത്തിയിരുന്നു. ബിജെപിക്ക് രാജ്യം എന്നാല്‍ അദാനിയും അദാനി എന്നാല്‍ രാജ്യവുമാണെന്ന് രാഹുല്‍ ഗാന്ധിയും പരിഹസിച്ചിരുന്നു. അതേസമയം ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ കൂടി പശ്ചാത്തലത്തില്‍ അദാനി ഗ്രൂപ്പിനെതിരെ സെബി അന്വേഷണം നടക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
Story Highlights: Congress jibe at Narendra Modi and Gautam Adani
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here