വൈദ്യുതി ബന്ധം വിച്ഛേദിക്കാതിരിക്കാൻ നൽകിയിരിക്കുന്ന ഹെൽപ്പ് ലൈൻ നമ്പറിൽ ബന്ധപ്പെട്ട് ബില്ലുകൾ അപ്ഡേറ്റ് ചെയ്യണം; വസ്തുത പരിശോധിക്കാം…

വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നത് ഒഴിവാക്കാൻ വൈദ്യുതി ബിൽ ഉടൻ അപ്‌ഡേറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വൈദ്യുതി മന്ത്രാലയത്തിൽ നിന്ന് ഉപഭോക്താക്കൾക്ക് മെസ്സേജുകൾ ലഭിക്കുന്നുണ്ട്. അവരുടെ തന്നിരിക്കുന്ന നമ്പറിൽ വിളിച്ച് ഹെൽപ്പ് ലൈൻ പ്രതിനിധിയുമായി സംസാരിക്കാനാണ് അതിൽ പറയുന്നത്. മാത്രമല്ല, ബിൽ അപ്‌ഡേറ്റ് ചെയ്യുന്നതിൽ പരാജയപ്പെട്ടാൽ ഇന്ന് രാത്രി വൈദ്യുതി കണക്ഷനുകൾ വിച്ഛേദിക്കുമെന്ന് ഇതിൽ പറയുന്നു.
പ്രസ് ഇൻഫോർമേഷൻ ബ്യുറോയിടെ (PIB) വസ്തുതാ പരിശോധനയിൽ ഇവ വ്യാജമാണെന്ന് സ്ഥിരീകരിക്കുകയും “ഊർജ്ജ മന്ത്രാലയം ഈ കത്ത് നൽകിയിട്ടില്ല” എന്ന് ട്വീറ്റ് ചെയ്യുകയും ചെയ്തു. ഉപഭോക്താക്കൾക്ക് അവരുടെ വ്യക്തിപരവും സാമ്പത്തികവുമായ വിവരങ്ങൾ പങ്കിടുമ്പോൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി.
A #Fake letter claims that consumers need to update their electricity bills by contacting the provided helpline number to avoid disconnection#PIBFactCheck
— PIB Fact Check (@PIBFactCheck) March 31, 2023
➡️@MinOfPower has not issued this letter
➡️Be cautious while sharing your personal & financial information pic.twitter.com/TNtHtl8T0f
വൈദ്യുതി മന്ത്രാലയത്തിന്റെ മറവിൽ ഉപഭോക്താക്കൾക്ക് അയച്ച വ്യാജ കത്തിൽ പറയുന്നത് ഇങ്ങനെ: “പ്രിയ ഉപഭോക്താവേ, നിങ്ങളുടെ മുൻ മാസത്തെ ബിൽ അപ്‌ഡേറ്റ് ചെയ്യാത്തതിനാൽ, നിങ്ങളുടെ വൈദ്യുതി കണക്ഷൻ ഇന്ന് രാത്രി 09:00 ന് വിച്ഛേദിക്കപ്പെടും. ദയവായി ഉടൻ തന്നെ ഞങ്ങളുടെ ഇലക്‌ട്രിസിറ്റി ഓഫീസർ ശ്രീ ദേവേഷ് ജോഷിയുമായി ബന്ധപെടുക. നിങ്ങളുടെ ബിൽ അപ്‌ഡേറ്റ് ചെയ്യാൻ ഞങ്ങളുടെ വൈദ്യുതി ഹെൽപ്പ് ലൈൻ നമ്പറിൽ വിളിക്കുക.”
ഉപഭോക്താക്കളെ അവരുടെ കെണികളിൽ വീഴ്ത്താനും അവരുടെ അക്കൗണ്ടിൽ നിന്ന് പണം തട്ടിയെടുക്കാനും തട്ടിപ്പുകാർ വ്യത്യസ്ത മാർഗങ്ങൾ ഉപയോഗിക്കുന്നു. അതുകൊണ്ട് അക്കൗണ്ട് നമ്പർ, ഒട്ടിപി, പാസ്‌വേഡുകൾ തുടങ്ങിയ സ്വകാര്യ വിവരങ്ങൾ പങ്കിടരുതെന്ന് ഉപഭോക്താക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഒരു ഉപഭോക്താവെന്ന നിലയിൽ, ഓൺലൈൻ മാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ ജാഗ്രത പുലർത്തുക. ഏതെങ്കിലും വ്യക്തിഗത വിശദാംശങ്ങൾ നൽകുന്നതിന് മുമ്പ് നിങ്ങൾ വെബ്‌സൈറ്റുകളും ലിങ്കുകളും രണ്ടുതവണ പരിശോധിക്കേണ്ടതുണ്ട്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here