Advertisement

ഐഐടി-മദ്രാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു; ഈ വർഷം നടക്കുന്ന മൂന്നാമത്തെ ആത്മഹത്യ

April 3, 2023
Google News 1 minute Read
IIT-Madras Student Dies By Suicide

മദ്രാസ് ഐഐടിയിൽ വിദ്യാർത്ഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പശ്ചിമ ബംഗാൾ സ്വദേശിയും പിഎച്ച്ഡി വിദ്യാർത്ഥിയുമായ സച്ചിനെയാണ് (32) മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ വർഷം സ്ഥാപനത്തിൽ നടക്കുന്ന മൂന്നാമത്തെ ആത്മഹത്യയാണിത്.

മുറിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് ‘ക്ഷമിക്കണം, എനിക്ക് കഴിയില്ല’ എന്ന വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് സച്ചിൻ ഇട്ടിരുന്നതായി പൊലീസ് പറഞ്ഞു. സ്റ്റാറ്റസ് കണ്ട് സുഹൃത്തുക്കൾ റൂമിലെത്തിയപ്പോൾ, സച്ചിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ഈ വർഷം ആദ്യം ചെന്നൈയിലെ ഐഐടി കാമ്പസിൽ മൂന്നാം വർഷ ബിടെക് വിദ്യാർത്ഥിയും ഗവേഷക വിദ്യാർത്ഥിയും ആത്മഹത്യ ചെയ്തിരുന്നു.

Story Highlights: IIT-Madras Student Dies By Suicide

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here