Advertisement

തുണച്ചത് ട്വന്റിഫോര്‍ വാര്‍ത്ത; ഇനി അതുല്യയ്ക്ക് സ്‌പോര്‍ട്ട്‌സ് സ്വപ്‌നങ്ങള്‍ ഉപേക്ഷിക്കേണ്ട; കൈത്താങ്ങായി SAI

April 3, 2023
Google News 3 minutes Read
Pothujanam kazhuthayalla sir Impact athulya got job in SAI

ട്വന്റിഫോര്‍ ന്യൂസിന്റെ ജനകീയ പ്രതികരണ പരിപാടി പൊതുജനം കഴുതയല്ല സാറിലെ റിപ്പോര്‍ട്ടിന് പിന്നാലെ തൃശൂര്‍ നാട്ടികയിലെ കായിക താരമായ അതുല്യക്ക് ജോലി നല്‍കി സ്‌പോര്‍ട്‌സ് അതോറിട്ടി ഓഫ് ഇന്ത്യ. കായിക പരിശീലനം തുടരാനുള്ള സഹായവും സായ് ലഭ്യമാക്കുമെന്നാണ് സ്‌പോര്‍ട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചിരിക്കുന്നത്. (Pothujanam kazhuthayalla sir Impact athulya got job in SAI)

വീട്ടിലെ ദാരിദ്ര്യത്തിനിടെ കായിക മോഹങ്ങള്‍ ഉപേക്ഷിക്കേണ്ട വന്ന അതുല്യയുടെ അവസ്ഥ വിവരിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ വീണ്ടും അതുല്യയ്ക്ക് സ്വപ്‌നങ്ങളുടെ ചിറകുകള്‍ നല്‍കിയിരിക്കുന്നത്. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട സായ് അധികൃതര്‍ അതുല്യക്ക് താല്‍ക്കാലിക ജോലി നല്‍കുകയായിരുന്നു. തൃശൂര്‍ ഓഫീസിലെ അസിസ്റ്റന്റ് തസ്തികയിലാണ് നിലവില്‍ ജോലി ലഭിച്ചത്. ഇന്ന് രാവിലെ ഓഫീസിലെത്തിയ അതുല്യ മസ്റ്റര്‍ റോളില്‍ ഒപ്പ് വച്ച് ജോലിയില്‍ പ്രവേശിച്ചു.

Read Also: പൊള്ളിയ കാലുമായി റഹ്‌മത്തിനേയും കുഞ്ഞിനേയും തിരഞ്ഞ് അയല്‍ക്കാരന്‍; നിലയ്ക്കാത്ത ഫോണ്‍കോളുകള്‍; നോവായി എലത്തൂര്‍

കായിക പരിശീലനത്തിനുള്ള സഹായം നല്‍കാനുള്ള നടപടിയുണ്ടാകുമെന്ന ഉറപ്പും സായ് അധികൃതര്‍ നല്‍കുന്നുണ്ട്. പെട്രോള്‍ പമ്പിലെ ജോലിയില്‍ നിന്നാണ് അതുല്യ സായ് കേന്ദ്രത്തിലെത്തിയത്. നാല് ദേശീയ മെഡലുകളടക്കം ഒട്ടനവധി നേട്ടങ്ങള്‍ അതുല്യക്കുണ്ട്. ത്രോ ഇനങ്ങളിലാണ് അതുല്യ നേട്ടം കൈവരിച്ചത്. 2014 മുതല്‍ 2020 വരെയായിരുന്നു സംസ്ഥാന ദേശീയ സ്‌കൂള്‍ മീറ്റുകളില്‍ അതുല്യയുടെ കുതിപ്പുണ്ടായത്. പിതാവിനുണ്ടായ അസുഖത്തെ തുടര്‍ന്നാണ് അതുല്യ തുടര്‍പഠനവും കായിക സ്വപ്നങ്ങളും ഉപേക്ഷിച്ച് തളിക്കുളത്തെ പെട്രോള്‍ പമ്പില്‍ ജോലിക്ക് കയറിയത്. പതിനേഴ് വര്‍ഷമായി അതുല്യയുടെ കുടുംബം വാടക വീട്ടിലാണ് കഴിയുന്നത്. നല്ലൊരു വീട് എന്ന സ്വപ്നവും അതുല്യക്കുണ്ട്.

Story Highlights: Pothujanam kazhuthayalla sir Impact athulya got job in SAI

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here