Advertisement

കൂടുതൽ മേഖലകളിൽ സൗദിവൽക്കരണം; കാർഗോ സർവീസും സ്വദേശികൾക്ക്

April 3, 2023
Google News 1 minute Read
Saudization in more areas

രാജ്യത്തെ സ്വദേശി യുവതീ യുവാക്കൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ, പുതുതായി അഞ്ച് മേഖലകളിൽ കൂടി സൗദിവൽക്കരണം നടപ്പാക്കുമെന്ന് സൗദി മാനവ വിഭവശേഷി മന്ത്രാലയം. ഇതോടെ സെയിൽസ്, പർച്ചേസിംഗ് ഉൾപ്പെടെ നിരവധി തൊഴിലുകളിൽ സൗദിവൽക്കരണം നടപ്പാകും.

പ്രൊജക്റ്റ് മാനേജ്‌മെന്റ് തൊഴിലുകൾ പർച്ചേസിംഗ്, സെയിൽസ്, കാർഗോ സർവീസ്, ലേഡീസ് ടൈലറിംഗ്, ഡക്കറേഷൻ വർക്കുകൾ തുടങ്ങിയ മേഖലകളെല്ലാം സ്വദേശി വൽക്കരണം നടപ്പാക്കും. രണ്ട് ഘട്ടങ്ങൾ ആയി സൗദിവൽക്കരണം നടപ്പാക്കും. ഒന്നാം ഘട്ടത്തിൽ 35% വും രണ്ടാം ഘട്ടത്തിൽ 40% വും. മൂന്നോ അതിൽ കൂടുതലോ ആളുകൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലെ 50 ശതമാനം പർച്ചെയ്‌സിംഗ് തൊഴിലുകളും അഞ്ചോ അതിൽ കൂടുതലോ ആളുകൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലെ 15 ശതമാനം സെയിൽസ് ജോലികളും സ്വദേശിവൽക്കരിക്കും.

പർച്ചേസ് മാനേജർ സെയിൽസ് എക്‌സ്‌ക്യൂട്ടിവ്, കോണ്ടാക്റ്റ് മാനേജർ, ട്രേഡ്മാർക്ക്, ടെണ്ടർ എക്‌സിക്യൂട്ടീവ്, കസ്റ്റമർ മാനേജർ, സെയിൽസ് മാനേജർ, ഫോട്ടോസ്റ്റാറ്റ് ഉപകരണങ്ങളുടെ സെയിൽസ്, മൊത്ത ചില്ലറ വിൽപന മാനേജർമാർ, സെയിൽസ് കോമേഴ്‌സൽ സ്‌പെഷ്യലിസ്റ്റുകൾ തുടങ്ങിയവയും സ്വദേശി വൽക്കരണത്തിന്റെ പരിധിയിൽ വരും. പരസ്യം, മെഡിക്കൽ എക്യുപ്‌മെന്റ് മേഖലയിലെ സെയിൽസ് മേഖലയിൽ 80 ശതമാനം, ആർട്ട് ആന്റ് എൻജിനീയറിംഗിൽ 50 ശതമാനം സൗദിവൽക്കരണവും നടപ്പാക്കും.

Story Highlights: Saudization in more areas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here