വരുമാനത്തിൽ മുൻ വർഷത്തെക്കാൾ 80 ശതമാനം വർദ്ധനവ്; റെക്കോഡ് നേട്ടവുമായി ദക്ഷിണ റെയിൽവേ

പാസഞ്ചർ വിഭാഗത്തിൽ എക്കാലത്തെയും ഉയർന്ന വരുമാനമായ 6,345 കോടി രൂപ നേടി ദക്ഷിണ റെയിൽവേ. മുൻവർഷത്തെ അപേക്ഷിച്ച് 2022-23ൽ 80% വളർച്ചയാണ് രേഖപ്പെടുത്തിയത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടിക്കറ്റ് വിറ്റുവരവാണ് റെയിൽവേ നേടിയിരിക്കുന്നത്. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് നൽകിയത്.(Southern railway records 80 per cent growth in passenger revenue)
ഇതിനു മുൻപ് 2019-22സീസണിലാണ് റെയിൽവേയ്‌ക്ക് ഏറ്റവും കുടൂതൽ സാമ്പത്തിക വരുമാനം ലഭിച്ചിരുന്നത്.യാത്രക്കാരുടെ എണ്ണം 33.96 കോടിയിൽ നിന്നും 64 കോടിയായി വർദ്ധിച്ചെന്നും റെയിൽവേ മന്ത്രാലയം വ്യക്തമാക്കി.
ടിക്കറ്റ് വരുമാനത്തിൽ 6345 കോടി രൂപയും ചരക്ക് നീക്കത്തിലൂടെ 3637.86 കോടി രൂപയുടെ വരുമാനമാണ് ദക്ഷിണ റെയിൽവേ നേടിയത്. യാത്രക്കാരിൽ നിന്നുളള വരുമാനത്തിൽ 2021-22 സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 80 ശതമാനം വർദ്ധനവുണ്ടായതും റെയിൽവേ മന്ത്രാലയം വ്യക്തമാക്കി.
റെയിൽവേ ബോർഡ് നിശ്ചയിച്ച സമയക്യത്യതാ ലക്ഷ്യം 92 ശതമാനം കൈവരിച്ചതായും റെയിൽവേ അറിയിച്ചു. കഴിഞ്ഞ മാസം 40.5 ലക്ഷം ടൺ ചരക്കു നീക്കം നടത്തിയത് ഒരു മാസത്തെക്കുളള കണക്കിൽ ഇതുവരെയുളള റെക്കോഡ് ആണെന്നും റെയിൽവേ വ്യക്തമാക്കി.
Story Highlights: Southern railway records 80 per cent growth in passenger revenue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here