Advertisement

മെഗാ സ്റ്റാര്‍ ആകുന്നതിന് മുന്‍പ് ഒരു ‘അമേരിക്കന്‍’ മമ്മൂട്ടിപ്പടം, ഇന്ന് ദുല്‍ഖറിനോട് ഞാനാ കഥ പറഞ്ഞു; ഫേസ്ബുക്ക് കുറിപ്പ്

April 3, 2023
2 minutes Read
Sree Sreenivasan facebook post on Mammootty

1981ല്‍ അമേരിക്കയില്‍ വച്ച് മമ്മൂട്ടിയെ പരിചയപ്പെട്ട സംഭവം വിവരിച്ച് മുന്‍ അംബാസിഡര്‍ ടി പി ശ്രീനിവാസന്റെ മകന്‍ ശ്രീ ശ്രീനിവാസന്‍ എഴുതിയ രസകരമായ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധ നേടുന്നു. അമേരിക്ക, അമേരിക്ക എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി തങ്ങളുടെ വസിതിയില്‍ മമ്മൂട്ടി എത്തിയപ്പോള്‍ ഒരു ഫോട്ടോയെടുത്ത കഥ വിവരിച്ചാണ് കുറിപ്പ്. മമ്മൂട്ടി മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ ആകുന്നതിന് മുന്‍പ് തന്റെ അമ്മയോടൊപ്പം എടുത്ത ചിത്രം ഇന്ന് നാല്‍പതിലേറെ വര്‍ഷങ്ങള്‍ക്കിപ്പുറം മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാനെ കാണിക്കാനായതിന്റെ കൗതുകം പോസ്റ്റിലൂടെ ശ്രീ ശ്രീനിവാസന്‍ പങ്കുവയ്ക്കുന്നു. (Sree Sreenivasan facebook post on Mammootty)

1981ല്‍ അമേരിക്ക, അമേരിക്ക ഇറങ്ങുമ്പോള്‍ മമ്മൂട്ടി അധികമാരും അറിയാത്ത നടനായിരുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് തുടങ്ങുന്നത്. ശ്രീനിവാസന്റെ മാന്‍ഹട്ടനിലെ വീടായിരുന്നു ഒരു ലൊക്കേഷന്‍. ആ വീട്ടില്‍ ജോലി ചെയ്തിരുന്ന ഒരാള്‍ സിനിമയില്‍ പ്രതാപ് പോത്തന്റെ പ്രണയിനിയുടെ അച്ഛന്റെ വേഷത്തില്‍ സിനിമയിലെത്തുന്നുമുണ്ട്. അന്ന് പ്രതാപ് പോത്തനായിരുന്നു വലിയ സ്റ്റാറെന്നും എല്ലാവരും പ്രതാപിന് ചുറ്റുമായിരുന്നുവെന്നും ശ്രീ ഓര്‍ത്തെടുക്കുന്നു.

Read Also: എലത്തൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം പിഞ്ചുകുഞ്ഞിന്റേത് ഉള്‍പ്പെടെ മൂന്ന് മൃതദേഹങ്ങള്‍; മരിച്ചത് ട്രെയിനില്‍ നിന്ന് ചാടിയവരെന്ന് സൂചന

അന്ന് 30 വയസുകാരനായ മമ്മൂട്ടിയെ അധികമാര്‍ക്കും അറിയില്ല. വിശ്രമിക്കുകയായിരുന്ന മമ്മൂട്ടിയുടെ കൂടെ ശ്രീ ശ്രീനിവാസന്റെ അമ്മയെടുത്ത ചിത്രമാണ് ഇപ്പോള്‍ വീണ്ടും ശ്രദ്ധ നേടുന്നത്. 40 വര്‍ഷങ്ങള്‍ക്കിപ്പുറം മമ്മൂട്ടി മെഗാസ്റ്റാറായി വളര്‍ന്നു. ഇപ്പോള്‍ ദുല്‍ഖര്‍ സല്‍മാന് 39 വയസാണ്. ഇതിനോടകം തന്നെ ദുല്‍ഖര്‍ ഒരു സിനിമാ താരവും മോഡലുമൊക്കെയായി വളര്‍ന്നുകഴിഞ്ഞു. നിതാ അംബാനി കള്‍ച്ചറല്‍ സെന്റര്‍ ലോംഞ്ചിംഗ് പരിപാടിക്കിടെ ദുല്‍ഖറിനെ കണ്ടപ്പോള്‍ അദ്ദേഹത്തെ പഴയ മമ്മൂട്ടി ചിത്രം കാണിക്കുകയും ഈ ഓര്‍മകള്‍ പങ്കുവയ്ക്കുകയും ചെയ്‌തെന്ന് ശ്രീ ശ്രീനിവാസന്‍ ഫേസ്ബുക്കില്‍ കുറിച്ചു. തന്റെ അമ്മയ്‌ക്കൊപ്പം മമ്മൂട്ടി നില്‍ക്കുന്ന പഴയ ഫോട്ടോയും തനിക്കൊപ്പം ദുല്‍ഖര്‍ നില്‍ക്കുന്ന പുതിയ ഫോട്ടോയും പോസ്റ്റിനൊപ്പം ശ്രീ പങ്കുവച്ചിട്ടുമുണ്ട്.

Story Highlights: Sree Sreenivasan facebook post on Mammootty

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top