Advertisement

‘ക്ഷേത്ര പരിസരത്തെ ആശ്രമത്തില്‍ തങ്ങാം’; അയോധ്യയില്‍ താമസിക്കാന്‍ രാഹുൽഗാന്ധിയെ ക്ഷണിച്ച് പൂജാരി

April 4, 2023
Google News 2 minutes Read
Ayodhya priest offers residence to rahul gandhi

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്ക്ക് പിന്തുണയുമായി അയോധ്യയിലെ ക്ഷേത്ര പൂജാരി. എം.പിയുടെ ഔദ്യോഗിക വസതി ഒഴിയേണ്ടി വന്നതിനു പിന്നാലെയാണ് പ്രതികരണം. അയോധ്യയിലെ പ്രശസ്തമായ ഹനുമാന്‍ഗാദ്ധി ക്ഷേത്രപരിസരത്ത് താമസിക്കാന്‍ ഇദ്ദേഹം ക്ഷണിയ്ക്കുകയും ചെയ്തു.(Ayodhya priest offers residence to rahul gandhi)

ഹനുമാന്‍ഗാദ്ധി ക്ഷേത്രത്തിലെത്തി അദ്ദേഹം പ്രാർത്ഥന നടത്തണം. അവിടെയെത്തി തങ്ങളുടെ ആശ്രമത്തിൽ താമസിക്കുകയാണെങ്കിൽ തങ്ങൾക്ക് സന്തോഷമായിരിക്കുമെന്നും പൂജാരി സഞ്ജയ് ദാസ് പറഞ്ഞു. 2016ൽ രാഹുൽ ​ഗാന്ധി ഹനുമാന്‍ഗാദ്ധി ക്ഷേത്രം സന്ദർശിച്ചിരുന്നു.

Read Also: പൊള്ളിയ കാലുമായി റഹ്‌മത്തിനേയും കുഞ്ഞിനേയും തിരഞ്ഞ് അയല്‍ക്കാരന്‍; നിലയ്ക്കാത്ത ഫോണ്‍കോളുകള്‍; നോവായി എലത്തൂര്‍

ഈ വർഷത്തിന്റെ തുടക്കത്തിൽ നടത്തിയ ഭാരത് ജോഡോ യാത്രക്കിടയിൽ രാമജന്മഭൂമി ക്ഷേത്രത്തിലെ പ്രധാന പൂജാരി ആചാര്യ സത്യേന്ദ്രദാസിൽ നിന്ന് രാഹുൽ ​ഗാന്ധി അനുഗ്രഹം വാങ്ങിയിരുന്നു. ജനങ്ങളുടെ നന്മയ്ക്ക് വേണ്ടി നടത്തുന്ന ഈ യാത്ര വിജയിക്കട്ടെയെന്നും പൂജാരി ആശംസിച്ചിരുന്നു.

Story Highlights: Ayodhya priest offers residence to rahul gandhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here