‘റോഷ്‌ന ഉന്നയിക്കുന്ന പ്രശ്‌നം ഉണ്ടായിട്ടില്ല; വഴിക്കടവ് സർവീസ് നടത്തിയതായി ഓർമയില്ല’; KSRTC ഡ്രൈവർ യദു

നടി റോഷ്‌നയുടെ ആരോപണങ്ങളിൽ പ്രതികരണവുമായി കെഎസ്ആർടിസി ഡ്രൈവർ യദു. റോഷ്‌ന ഉന്നയിക്കുന്ന പ്രശ്‌നം ഉണ്ടായിട്ടില്ലെന്ന് എൽഎച്ച് യദു പറയുന്നു. വഴിക്കടവ് സർവീസ് നടത്തിയതായി ഓർമയില്ലെന്ന് യദു പറഞ്ഞു. ഡിപ്പോയിൽ പരിശോധിച്ചാലേ ഇത് പറയാൻ കഴിയുകയുള്ളൂവെന്നാണ് യദു പറയുന്നത്. അതേസമയം കെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരെ സിനിമാ താരം റോഷ്ന അന്ന റോയ് ഉന്നയിച്ച ആരോപണം ശരിവെക്കുന്ന രേഖകൾ പുറത്ത്.
ബസ് ഓടിച്ചത് എൽഎച്ച് യദു തന്നെയെന്ന് രേഖകളിൽ വ്യക്തം. ഡിപ്പോയിലെ ഷെഡ്യൂൾ രേഖകൾ ട്വന്റിഫോറിന്. തിരുവനന്തപുരത്ത് നിന്ന് വഴിക്കടവിലേക്കുള്ള യാത്ര ജൂൺ 18നായിരുന്നു. മടക്കയാത്ര ജൂൺ 19നും. ജൂൺ 19ന് കുന്നംകുളത്ത് വെച്ച് യദു മോശമായി പെരുമാറിയെന്നാണ് റോഷ്നയുടെ ആരോപണം. സംഭവത്തിൽ കെഎസ്ആർടിസി ആഭ്യന്തര അന്വേഷണം തുടങ്ങി.
Read Also: നടി റോഷ്‌നയുടെ പരാതി; ബസ് ഓടിച്ചത് യദുവെന്ന് സ്ഥിരീകരണം
മലപ്പുറത്തു നിന്നും എറണാകുളത്തേക്കുള്ള യാത്രാ മാധ്യേ കുന്നംകുളത്ത് വച്ചുണ്ടായ ദുരനുഭവം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നടി റോഷ്‌ന വിവരിച്ചത്. യദു തന്നോട് മോശമായി സംസാരിച്ചുവെന്നും അത് തനിക്ക് ഏറെ മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്നും റോഷ്‌ന പറഞ്ഞു.
Story Highlights : KSRTC driver Yadhu reacts on Actress Roshna allegations
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here