Advertisement

വന്‍ നിക്ഷേപ പദ്ധതികള്‍ ആകര്‍ഷിക്കുക ലക്ഷ്യം; ബഹ്‌റൈന്‍ ഗോള്‍ഡന്‍ ലൈസന്‍സ് പുറത്തിറക്കുന്നു

April 4, 2023
Google News 2 minutes Read
Bahrain launches golden license

വന്‍ നിക്ഷേപ പദ്ധതികള്‍ ആകര്‍ഷിക്കാന്‍ ബിസിനസുകാര്‍ക്കായി ബഹ്‌റൈന്‍ ഗോള്‍ഡന്‍ ലൈസന്‍സ് പുറത്തിറക്കുന്നു. ബഹ്‌റൈനില്‍ വന്‍തോതില്‍ നിക്ഷേപ0 ഒരുക്കാന്‍ പദ്ധതിയിടുന്ന വിദേശ, പ്രാദേശിക ബിസിനസുകാര്‍ക്ക് പ്രോത്സാഹനം ഒരുക്കുന്നതിനും അവരുടെ ബിസിനസ് സംരംഭംഗങ്ങളുടെ സുഗമമായ സേവനങ്ങള്‍ക്കുമായാണ് ഗോള്‍ഡന്‍ ലൈസന്‍സ് പുറത്തിറക്കുന്നത് എന്നാണ് ബഹ്‌റൈന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. (Bahrain launches golden license)

ഏകദേശം ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന റിയല്‍ ജിഡിപി വളര്‍ച്ചാ നിരക്ക് അടുത്തിടെ രേഖപ്പെടുത്തിയ ബഹ്‌റൈന്റെ വര്‍ദ്ധിച്ചുവരുന്ന നിക്ഷേപ ആകര്‍ഷണത്തെ അടിസ്ഥാനമാക്കി,ബഹ്‌റൈന്റെ ഏറ്റവും പുതിയ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ക്ക് കീഴില്‍. നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക , തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുക, തുടങ്ങിയ ലക്ഷ്യമിട്ടാണ് ഈ സുപ്രധാനമായ നീക്കം.

Read Also: പൊള്ളിയ കാലുമായി റഹ്‌മത്തിനേയും കുഞ്ഞിനേയും തിരഞ്ഞ് അയല്‍ക്കാരന്‍; നിലയ്ക്കാത്ത ഫോണ്‍കോളുകള്‍; നോവായി എലത്തൂര്‍

ബഹ്‌റൈനില്‍ 500ലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന പ്രധാന നിക്ഷേപവും തന്ത്രപ്രധാനമായ പദ്ധതികളുമുള്ള കമ്പനികള്‍ അല്ലെങ്കില്‍ 50 മില്യണ്‍ ഡോളറില്‍ കൂടുതല്‍ നിക്ഷേപ മൂല്യമുള്ള കമ്പനികള്‍ ഇവരെല്ലാം ഗോള്‍ഡന്‍ ലൈസന്‍സിന് യോഗ്യരായിരിക്കും. ലൈസന്‍സ് ഉപയോഗിച്ച്, കമ്പനികള്‍ക്ക് നിക്ഷേപങ്ങള്‍, അടിസ്ഥാന സൗകര്യ സേവനങ്ങള്‍, യൂട്ടിലിറ്റികള്‍ എന്നിവയ്ക്കായി മുന്‍ഗണനാക്രമത്തിലുള്ള ഭൂമി വിഹിതം തുടങ്ങിയ നിരവധി ആനുകൂല്യങ്ങളും ലഭിക്കും. കൂടാതെ ബിസിനസ് ലൈസന്‍സിംഗ്, ബില്‍ഡിംഗ് പെര്‍മിറ്റിനുള്ള അംഗീകാരം, ബഹ്‌റൈനിലെ ലേബര്‍ ഫണ്ട്, തംകീന്‍, ബഹ്‌റൈന്‍ ഡെവലപ്‌മെന്റ് ബാങ്ക് എന്നിവയില്‍ നിന്നുള്ള പിന്തുണ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സേവനങ്ങളിലേക്കുള്ള സുഗമമായ പ്രവേശനവും ഗോള്‍ഡന്‍ ലൈസന്‍സ് ഉള്ളവര്‍ക്ക് ലഭിക്കും.

ബഹ്‌റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയല്‍ ഹൈനസ് പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ബഹ്‌റൈന്‍ കാബിനറ്റ് പാസാക്കിയ ഈ ലൈസന്‍സ് പ്രാദേശിക, അന്തര്‍ദേശീയ കമ്പനികളില്‍ നിന്ന് നിക്ഷേപം ആകര്‍ഷിക്കാനും പ്രാദേശികമായി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ലക്ഷ്യമിട്ടുള്ളതാണ്. രാജ്യത്തിന്റെ സമീപകാലത്തെ ശക്തമായ സാമ്പത്തിക മുന്നേറ്റത്തിന്റെ ചാലകശക്തിയായ 2021ല്‍ അവതരിപ്പിച്ച ബഹ്‌റൈന്റെ സാമ്പത്തിക,പരിഷ്‌കാരങ്ങളുടെ ബ്ലൂപ്രിന്റ് എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന സാമ്പത്തിക വീണ്ടെടുക്കല്‍ പദ്ധതിയുടെ മികച്ച അടയാളപ്പെടുത്തല്‍ കൂടിയായി ഈ ഗോള്‍ഡന്‍ ലൈസന്‍സിനെ കണക്കാക്കാം.

വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായുള്ള സംയോജിത സഹകരണം, ബഹ്‌റൈനിലെ ഇക്കണോമിക് ഡെവലപ്‌മെന്റ് ബോര്‍ഡില്‍ നിന്നുള്ള ഒരു നിയുക്ത അക്കൗണ്ട് മാനേജര്‍, ആവശ്യമായ സാഹചര്യങ്ങളില്‍ നിലവിലുള്ള നിയമങ്ങളുടെയും ചട്ടങ്ങളുടെയും അവലോകന സാധ്യത എന്നിവയെല്ലാം തന്നെ ഗോള്‍ഡന്‍ ലൈസന്‍സിന് കീഴിലുള്ള കൂടുതല്‍ നേട്ടങ്ങളില്‍ ഉള്‍പ്പെടുന്നുണ്ട്.

Story Highlights: Bahrain launches golden license

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here