ഹൃദ്യാനുഭവമായി പ്രവാസി ഇഫ്താര്‍; ദമ്മാമിലെ പരിപാടിയില്‍ പങ്കെടുത്തത് നിരവധി പ്രമുഖര്‍

പ്രവാസി വെല്‍ഫെയര്‍ ദമ്മാം റീജിയണല്‍ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം കിഴക്കന്‍ പ്രവിശ്യയിലെ സാമൂഹ്യ സാംസ്‌കാരിക മാധ്യമ ബിസ്‌നസ് രംഗത്തെ വ്യത്യസ്ത ആളുകളുടെ സാനിധ്യം കൊണ്ടും സംഘാടനംകൊണ്ടും ശ്രദ്ധേയമായി. സൈഹാത്ത് സദാറ റിസോര്‍ട്ടില്‍ നടന്ന ഇഫ്താര്‍ സംഗമത്തില്‍ ഇന്ത്യന്‍ എംബസി വളണ്ടിയര്‍ കോര്‍ഡിനേറ്റര്‍ ബേയ്ഖ് സാബ് പ്രവാസി വെല്‍ഫെയര്‍ ഈസ്റ്റേണ്‍ പ്രോവിന്‍സ് പ്രസിഡന്റ് ഷബീര്‍ ചാത്തമംഗലം, ജനറല്‍ സെക്രട്ടറി സുനില സലീം എന്നിവര്‍ മുഖ്യാതിഥികളായി, റീജിയണല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്‍ റഹീം തീരൂര്‍ക്കാട് പ്രവാസി വെല്‍ഫെയറിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് പരിചയപ്പെടുത്തി. രാഷ്ടീയ സാമൂഹ്യ സേവന മേഖലയില്‍ വേറിട്ട പ്രവര്‍ത്തനം കൊണ്ട് എന്നും ശ്രദ്ധേയമാണ് പ്രവാസി വെല്‍ഫെയറെന്ന് എന്ന് അദ്ദേഹം പറഞ്ഞു. പ്രവാസി സാംസ്‌കാരികാരിക വേദിയെന്ന പേരില്‍ പത്ത് വര്‍ഷമായി പ്രവര്‍ത്തിച്ചു വന്നിരുന്ന സംഘടന ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് പ്രവാസി വെല്‍ഫെയര്‍ സൗദി അറേബ്യ എന്ന് പുനര്‍ നാമകരണം ചെയ്തത്. (Pravasi iftar in dammam )
സംഗമത്തില്‍ സാമൂഹ്യ സാംസ്‌കാരിക മാധ്യമ രംഗത്തെ പ്രവര്‍ത്തകരായ നൗഷാദ് ഇരിക്കൂര്‍, സാജിദ് ആറാട്ടുപ്പുഴ, മുഹമ്മദ് റഫീഖ്, സിറാജ്, ഷനീബ് അബൂബക്കര്‍, ഡോ. സിന്ധു ബിനു, ലീന ഉണ്ണികൃഷ്ണന്‍, ഡോ.അമിത ബഷീര്‍, ആസിഫ് താനൂര്‍, നജ്മുസ്സമാന്‍, ഹുസ്‌ന ആസിഫ് ബിസിനസ് രംഘത്തെ പ്രമുഖരായ സിറാജ് അബൂബക്കര്‍, ഷംസീര്‍ സാന്‍പ്രോ,ഷാനവാസ്, മുഹമ്മദ് അബൂബക്കര്‍ കൂടാതെ വിവിധ ജില്ലാറീജിയണല്‍ കമ്മിറ്റി ഭാരവാഹികളും അംഗങ്ങളും കളുമടക്കം നാനൂറ്റി അമ്പതോളം പേര്‍ ഇഫ്താര്‍ സംഗമത്തില്‍ പങ്കെടുത്തു.
സംഗമത്തിന് ജനറല്‍ കണ്‍വീനര്‍ റഊഫ് ചാവക്കാട്, റീജിയണല്‍ ജില്ലാ ഭാരവാഹികളായ ബിജു പൂതകുളം, ജംഷാദ് അലി, ഷരീഫ് കൊച്ചി, അയ്മന്‍ സഈദ്, ഹാരിസ് കൊച്ചി, ഫൈസല്‍ കുറ്റ്യാടി, ആഷിഫ് കൊല്ലം, സലീം കണ്ണൂര്‍, ജമാല്‍ പയ്യന്നൂര്‍, മുഹമ്മദ് ഷമീം, ജമാല്‍ കൊടിയത്തൂര്‍, സിദ്ധീഖ് ആലുവ, അബ്ദുള്ള സൈഫുദ്ധീന്‍, തന്‍സീം, ഷാജു പടിയത്ത്, ഷൗകത്ത് പാടൂര്‍, മുഹമ്മദ് അലി പാലക്കാട്, ഹാരിസ് കോഴികോട്, ജോഷി ബാഷ,സമീയുള്ള കെടുങ്ങല്ലൂര്‍, ഷമീര്‍ പത്തനാപുരം,ഷക്കീര്‍ ബിലാവിനകത്ത്, നബീല്‍ പെരുമ്പാവൂര്‍, ഫായിസ് കുറ്റിപ്പുറം, സുബൈര്‍ പുല്ലാളൂര്‍, അനീസ മെഹബൂബ്, ഫാത്തിമ ഹാഷിം, ജസീറ ഫൈസല്‍, സജ്‌ന സക്കീര്‍, ഷോബി ഷാജു, തിത്തു നവാഫ്, റമീസ അര്‍ഷദ്, നജ് ല ഹാരിസ്, സല്‍മ സമീയുള്ള എന്നിവര്‍ നേതൃത്വം നല്‍കി.
Story Highlights: Pravasi iftar in dammam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here