Advertisement

70കാരിയുടെ മനസാന്നിധ്യം; ട്രെയിൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്, ആദരിച്ച് റെയില്‍വെ പൊലീസ്

April 5, 2023
Google News 3 minutes Read
70-Year-Old Karnataka Woman's Quick Thinking Helped Avert Train Disaster

കര്‍ണാടകയിൽ 70 വയസുള്ള സ്ത്രീയുടെ മനസാന്നിധ്യവും സമയോചിത ഇടപെടലും മൂലം ട്രെയിന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്. അപകടം ഒഴിവാക്കാന്‍ സഹായിച്ച ചന്ദ്രവതിയെ ചൊവ്വാഴ്ച നടന്ന ചടങ്ങിനിടെ മുതിര്‍ന്ന റെയില്‍വെ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ആദരിച്ചുവെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ടുചെയ്തു.(70-Year-Old Karnataka Woman’s Quick Thinking Helped Avert Train Disaster)

ചന്ദ്രമതി അടുത്തിടെ ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. ചുവന്ന തുണിയുമായി റെയില്‍വെ ട്രാക്കിലേക്ക് ഓടുമ്പോള്‍ അക്കാര്യംപോലും താന്‍ ഓര്‍ത്തില്ലെന്ന് ആര്‍പിഎഫ് ആദരിച്ച ചടങ്ങില്‍ സംസാരിക്കവെ ചന്ദ്രമതി പറഞ്ഞു.

Read Also: വീട് ഡൽഹിയിൽ; സോഷ്യൽ മീഡിയയിൽ സജീവം; സ്വന്തമായി യൂട്യൂബ് ചാനലും; ആരാണ് ഷാരുഖ് സെയ്ഫി ?

മാര്‍ച്ച് 21-ന് ഉച്ചയോടെ റെയില്‍വെ ട്രാക്കിലേക്ക് ഒരു മരം കടപുഴകി വീഴുന്നത് ചന്ദ്രവതിയുടെ ശ്രദ്ധയില്‍പ്പെട്ടു. മംഗളൂരുവില്‍നിന്ന് മുംബൈയിലേക്കുള്ള മത്സ്യഗന്ധ എക്‌സ്പ്രസ് വരാന്‍ സമയവുമായി, ഇതോടെ മരം വീണകാര്യം അധികൃതരെ ഫോണ്‍ വിളിച്ച് അറിയിക്കാനായി അവര്‍ വീടിനുള്ളിലേക്ക് ഓടി.

എന്നാല്‍ അപ്പോഴേക്കും തീവണ്ടി എത്തി. തുടർന്ന് വീട്ടില്‍നിന്ന് ചുവന്ന തുണിയുമായി റെയില്‍വെ ട്രാക്കിലേക്ക് ഓടി തീവണ്ടിയുടെ ലോക്കോ പൈലറ്റിനെ അവര്‍ ചുവന്ന തുണി വീശി അപായ സൂചന നൽകി തുടർന്ന് ലോക്കോപൈലറ്റ് തീവണ്ടിയുടെ വേഗം കുറച്ചു. മരം വീണ സ്ഥലത്തിന് തൊട്ടടുത്ത് എത്തിയാണ് ട്രെയിന്‍ നിന്നത്. പിന്നീട് റെയില്‍വെ ജീവനക്കാര്‍ സ്ഥലത്തെത്തി കടപുഴകി വീണ മരം ട്രാക്കില്‍നിന്ന് നീക്കി.

Story Highlights: 70-Year-Old Karnataka Woman’s Quick Thinking Helped Avert Train Disaster

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here