Advertisement

വിവാദ റഫറി ക്രിസ്റ്റൽ ജോൺ സൂപ്പർ കപ്പ് നിയന്ത്രിക്കില്ല

April 5, 2023
3 minutes Read
Crystal John refreeing Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിലെ വിവാദ റഫറി ക്രിസ്റ്റൽ ജോൺ സൂപ്പർ കപ്പിന്റെ ഭാഗമാകില്ലെന്ന് റിപ്പോർട്ടുകൾ. സൂപ്പർ കപ്പ് നിയന്ത്രിക്കുന്നതിനുള്ള റഫറി പാനലിൽ ക്രിസ്റ്റൽ ജോണിനെ ഉൾപ്പെടുത്തിയിട്ടില്ല. കേരള ബ്ലാസ്റ്റേഴ്‌സ് ബഹിഷ്കരിച്ച ബെംഗളൂരു എഫ്‌സിയുമായുള്ള നിർണായക മത്സരം നിയന്ത്രിച്ച റഫറിയായിരുന്നു ക്രിസ്റ്റൽ ജോൺ. മത്സരത്തിൽ സുനിൽ ഛേത്രി നേടിയ ഗോൾ അനുവദിച്ചത് വിവാദമായിരുന്നു. തുടർന്ന് മുഖ്യ പരിശീലകൻ ഇവാൻ വുകുമനോവിച്ചിന്റെ കേരള ബ്ലാസ്റ്റേഴ്‌സ് മത്സരം ബഹിഷ്കരിച്ചു. തുടർന്ന് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ ക്ലബ്ബിനെതിരെ നടപടിയിലേക്ക് കടന്നു. Controversial referee Crystal John will not officiate Super Cup

ഈ മാസം അവസാനിച്ച ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്‌സിക്ക് എതിരായ മത്സരത്തിൽ സുനിൽ ഛേത്രിയെടുത്ത ഫ്രീ കിക്ക്‌ അനുവദിച്ച റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് ക്ലബ്ബിന്റെ മുഖ്യ പരിശീലകനായ ഇവാൻ വുകുമനോവിച്ച് ടീമിനോട് കളം വിടാൻ നിർദേശം നൽകിയത്. വിഷയത്തിൽ ക്ലബിന് നാല് കോടി രൂപ പിഴ ചുമത്തി. പരിശീലകന് പത്ത് മത്സരങ്ങളിൽ വിലക്കും അഞ്ച് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. കൂടാതെ, സംഭവത്തിൽ ക്ലബും പരിശീലകനും ക്ഷമാപണം നടത്തുവാനും എഐഎഫ്എഫ് വിധിച്ചിരുന്നു. തുടർന്ന്, ഇരുവരും തങ്ങളുടെ സാമൂഹിക മാധ്യമങ്ങൾ വഴി മത്സരം ബഹിഷ്കരിച്ചതിന് ക്ഷമാപണം നടത്തിയിരുന്നു.

Read Also: ഇവാന് വിലക്ക്; സൂപ്പർ കപ്പിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ ഫ്രാങ്ക് ഡോവെൻ നയിക്കും

ലോക കായിക ചരിത്രത്തിലെ, പ്രത്യേകിച്ച് ഫുട്‌ബോളിലെ ഏറ്റവും അപൂർവ സംഭവങ്ങളിലൊന്നാണ് കളി ഉപേക്ഷിക്കുന്നത് എന്ന് ശ്രീ വൈഭവ് ഗഗ്ഗറിന്റെ അധ്യക്ഷതയിലുള്ള ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ അച്ചടക്ക സമിതി വിധി പ്രഖ്യാപനത്തിൽ അഭിപ്രായപ്പെട്ടിരുന്നു.

Story Highlights: Controversial referee Crystal John will not officiate Super Cup

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top