Advertisement

കൊവിഡ് മഹാമാരിയ്ക്ക് ശേഷം കൗമാരക്കാർക്കിടയിൽ ഈറ്റിംഗ് ഡിസോർഡർ വർദ്ധിച്ചു

April 5, 2023
Google News 3 minutes Read
Eating disorders among teens have more than doubled

കൊവിഡ് മഹാമാരിയിൽ നിരവധി മാറ്റങ്ങളാണ് നമുക്ക് ചുറ്റും സംഭവിച്ചത്. ജോലിയുടെ സ്വഭാവവും സാമൂഹിക ഇടപെടലും മുതൽ നിരവധി കാര്യങ്ങളിൽ മാറ്റങ്ങളുണ്ടായി. എന്നാൽ മഹാമാരിയ്ക്ക് ശേഷം കൗമാരക്കാരിൽ ഈറ്റിങ് ഡിസോർഡർ വർദ്ധിച്ചുവെന്ന് ഗവേഷകരുടെ വാദം. ഭക്ഷണത്തോട് അമിതമായ ആസക്തി തോന്നുക, എന്തു കിട്ടിയാലും വലിച്ചുവാരി തിന്നാനുള്ള തോന്നൽ, അതല്ലെങ്കിൽ ശരീരഭാരം കൂടുമോയെന്ന ഭയത്താൽ ഭക്ഷണം തീരെ കഴിക്കാതിരിക്കൽ തുടങ്ങിയവയൊക്കെ ഈറ്റിങ് ഡിസോർഡറിൽ ഉൾപ്പെടുന്ന കാര്യങ്ങളാണ്. അത്ര നിസ്സാരക്കാരനായല്ല ഇതിനെ കാണേണ്ടത്. ഒരാളുടെ മാനസിക-ശാരീരിക നിലയെ തന്നെ ഈറ്റിങ് ഡിസോർഡർ തകർത്തുകളയും. ( Eating disorders among teens have more than doubled )

മഹാരമാരിയ്ക്ക് ശേഷം ഈറ്റിങ് ഡിസോർഡർ എന്ന അവസ്ഥ പലരിലും കൂടിയെന്നും പ്രത്യേകിച്ചും കൗമാരക്കാരിൽ ഈറ്റിങ് ഡിസോർഡർ ഇരട്ടിയായി എന്നും ഗവേഷകർ പറയുന്നു. കൗമാരക്കാരിൽ അഞ്ചിൽ ഒരാൾ വീതം ഈറ്റിങ് ഡിസോർഡർ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട് എന്നാണ് അടുത്തിടെ പുറത്തുവന്ന പഠനത്തിൽ പറയുന്നത്. രഹസ്യമായി ഇരുന്ന് അമിതമായി ഭക്ഷണം കഴിക്കുക, ഭക്ഷണകാര്യത്തിൽ അമിത ശ്രദ്ധ കൊടുത്ത് സമ്മർദത്തിൽ പെട്ട് ഭക്ഷണം കഴിക്കാതിരിക്കുകയോ ഒക്കെ ചെയ്യുന്നത് കാണുമ്പോൾ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നാണ് ​ഗവേഷകർ പറയുന്നു.

ശരീരത്തെക്കുറിച്ചുള്ള ആത്മവിശ്വാസക്കുറവാണ് ഈറ്റിങ് ഡിസോർ‍ഡറിലേക്ക് നയിക്കുന്നത്. അതുകൊണ്ട് തന്നെ കുട്ടികളുടെ ശരീരത്തെക്കുറിച്ചോ, ഭാരത്തെക്കുറിച്ചോ, കഴിക്കുന്ന ഭക്ഷണത്തെക്കുറിച്ചോ മോശമായി സംസാരിക്കുകയോ കളിയാക്കുകയോ ചെയ്യാതിരിക്കുക. കൗമാരക്കാരുടെ ആരോ​ഗ്യത്തിലും പോഷകത്തിലും അതീവ ശ്രദ്ധ കൊടുക്കേണ്ട സമയത്ത് ഈറ്റിങ് ഡിസോർ‍ഡറിലൂടെ കടന്നുപോകുമ്പോൾ വളർച്ചയെ പ്രതികൂലമായി ബാധിച്ചേക്കാം.

Story Highlights: Eating disorders among teens have more than doubled during Covid-19 pandemic

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here