പരുക്കിന്റെ പിടിയിൽ ബാഴ്സ; നാലാം എൽ ക്ലാസിക്കോ ഇന്ന്

സ്പാനിഷ് ഫുട്ബോളിലെ ഈ സീസണിലെ നാലാം എൽ ക്ലാസിക്കോ ഇന്ന്. സ്പാനിഷ് കപ്പ് ടൂർണമെന്റായ കോപ ഡെൽ റേയുടെ സെമി ഫൈനലിന്റെ രണ്ടാം പാദത്തിൽ ഇന്ന് റയൽ മാഡ്രിഡും എഫ്‌സി ബാഴ്സലോണയും ഏറ്റുമുട്ടും. ബാഴ്സയുടെ ഹോം മൈതാനമായ ക്യാമ്പനൗവിൽ ഇന്ത്യൻ സമയം ഇന്ന് രാത്രി 12:30നാണ് മത്സരം. സീസണിലെ മൂന്ന് എൽ ക്ലാസിക്കോ മത്സരങ്ങളും വിജയിച്ച ബാഴ്സ റയൽ മാഡ്രിഡിനെതിരെ ആധിപത്യം സ്ഥാപിക്കാനാണ് ഇന്ന് കളിക്കളത്തിൽ ഇറങ്ങുക. സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ ബാഴ്സ മറുപടിയില്ലാത്ത ഒരു ഗോളിന് വിജയിച്ചിരുന്നു. FC Barcelona vs Real Madrid ElClasico
ഇരു ടീമുകൾക്ക് പരുക്ക് വില്ലനാകുന്നുണ്ട്. നേരത്തെ പരുക്കേറ്റ് പുറത്തായ ഫുൾ ബാക് ഫെർലാൻഡ് മെൻഡിക്ക് ഒപ്പം അന്റോണിയോ റുഡ്രിഗർ, മരിയാനോ ഡയസ് എന്നിവർ ഇന്നത്തെ മത്സരം കളിക്കുന്നതിൽ സംശയങ്ങളുണ്ട്. മറ്റുള്ള താരങ്ങൾ എല്ലാം ലഭ്യമായതിനാൽ തന്നെ അതിശക്തമായ ടീമുമായാണ് മാഡ്രിഡ് ഇന്ന് കളിക്കളത്തിൽ ഇറങ്ങുക. കഴിഞ്ഞ മൂന്ന് എൽ ക്ലാസിക്കോ മത്സരങ്ങളും പരാജയപ്പെട്ട മാഡ്രിഡിന് അഭിമാനത്തിന്റെ പോരാട്ടമാണ് ഇന്ന്. ബെൻസിമ ഹാട്രിക്ക് നേടിയ റയൽ മാഡ്രിഡിന്റെ അവസാന മത്സരത്തിൽ റയൽ വല്ലഡോയ്‌ഡിനെ മറുപടിയില്ലാത്ത ആര് ഗോളുകൾക്കാണ് തോൽപ്പിച്ചത്.
Read Also: സൂപ്പർ കപ്പ് യോഗ്യത: ഗോകുലം കേരള എഫ്‌സി ഇന്ന് ഇറങ്ങുന്നു; എതിരാളികൾ മൊഹമ്മദൻസ്
പരുക്ക് ഒരു തലവേദനയാണ് ബാഴ്‌സലോണയ്ക്ക്. ആന്ദ്രെസ് ക്രിസ്റ്റൻസെൻ, ഔസ്മാനെ ഡെംമ്പെലെ, ഫ്രങ്കി ഡി ജോങ്, പെഡ്രി എന്നിവർ ഇന്നത്തെ മത്സരം കളിക്കുന്ന കാര്യത്തിൽ സംശയങ്ങളുണ്ട്. പ്രധാന താരങ്ങൾക്ക് പരുക്കേതിനാൽ ധാരാളം പരീക്ഷണങ്ങൾ ബാഴ്സ നടത്തുന്നതിന് സാധ്യതയുണ്ട്. കഴിഞ്ഞ അഞ്ച് മത്സരങ്ങളും വിജയിക്കാൻ ബാഴ്സലോണയുടെ കുതിപ്പ്. അവസാന മത്സരത്തിൽ നാല് ഗോളുകൾക്കാണ് എൽച്ചെയെ ടീം തകർത്തത്.
Story Highlights: FC Barcelona vs Real Madrid ElClasico
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here