ഗുവാഹത്തിയിൽ റണ്ണൊഴുക്ക്; മിന്നി ധവാൻ; രാജസ്ഥാന് 198 വിജയ ലക്ഷ്യം

ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബിനെതിരെ രാജസ്ഥാന് 198 വിജയലക്ഷ്യം. ടോസ് നേടിയ രാജസ്ഥാൻ പഞ്ചാബിനെ ബാറ്റിങ്ങിന് അയച്ചക്കുകയായിരുന്നു. 20 ഓവറുകളിൽ 4 വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബ് നേടിയത് 197 റണ്ണുകൾ. 56 പന്തുകളിൽ നിന്ന് 86 റണ്ണുകൾ നേടിയ നായകൻ ശിക്കർ ധവാനാണ് പഞ്ചാബിന്റെ ടോപ് സ്‌കോറർ. ഓപ്പണറായ പ്രഭ്സിംരൻ 34 പന്തുകളിൽ നിന്ന് 60 റണ്ണും നേടി. IPL PBKS first innings RR
ബാറ്റിങ്ങിന് സഹായകമാകുന്ന ഗുവാഹത്തി ബാര്സപര പിച്ചിൽ ഓപ്പണർമാർ നങ്കൂരമിട്ട് കളിച്ചപ്പോൾ രാജസ്ഥാന് മുന്നിൽ പഞ്ചാബ് ഉയത്തിയത് മികച്ച സ്കോർ. പ്രഭ്സിംരൻ സിങ്ങും ശിക്കർ ധവാനും നങ്കൂരമിട്ടു കളിച്ചപ്പോൾ തകർന്നത് രാജസ്ഥാന്റെ പേരുകേട്ട ബോളിങ് നിര. പ്രഭ്സിംരന്റെ ആദ്യ വിക്കറ്റ് നഷ്ടപ്പെടുന്നത് മുൻപ് ഇരുവരും ചേർന്ന് നേടിയത് 90 റണ്ണുകൾ. പ്രഭ്സിംരന് ശേഷം ഇറങ്ങിയ ഭാനുക രാജ്‌പക്ഷ മത്സരത്തിനിടയിൽ പരുക്കേറ്റ് കളം വിട്ടത് പഞ്ചാബിന് തിരിച്ചടിയായി. തുടർന്ന് പിച്ചിലെത്തിയ ജിതേഷ് ശർമ്മ 16 പന്തിന് 27 റണ്ണുകൾ നേടി. സിഖന്ദർ റാസ (2 പന്തിൽ 1), ഷാരൂഖ് ഖാൻ (10 പന്തിൽ 11), സാം കരൻ ( 2 പന്തിൽ 1) എന്നിവർ ഇന്നിംഗ്സ് മുന്നോട്ട് കൊണ്ട് പോയി. പ്രഭ്സിംരന്റെയും ഷാരുഖിന്റെയും നിർണായകമായ വിക്കറ്റുകൾ നേടിയത് ജേസൺ ഹോൾഡറാണ്. റാസയുടെ വിക്കറ്റ് അശ്വിനും ജിതേഷ് ശർമയുടേത് ചാഹലും നേടി.
ഇന്ത്യൻ പ്രീമിയർ ലീഗിൽ ടോസ് നേടിയ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റൻ സഞ്ജു സാംസൺ പഞ്ചാബിനെ ബാറ്റിങ്ങിന് അയക്കാൻ തീരുമാനിക്കുകയായിരുന്നു. മാറ്റങ്ങൾ ഒന്നും തന്നെയില്ലാതെയാണ് ഇരു ടീമുകളും ഇന്ന് ഇറങ്ങിയത്. രണ്ടാമത്തെ വിജയമാണ് പഞ്ചാബിന്റെയും രാജസ്ഥാന്റെയും ലക്ഷ്യം.
Story Highlights: IPL PBKS first innings RR
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here