രാത്രി 12 മണിയ്ക്ക് മുന്‍പ് ഷാറൂഖുമായി പൊലീസ് അതിര്‍ത്തിയിലെത്തും; പുലര്‍ച്ചെ പ്രതിയെ കോഴിക്കോടെത്തിക്കുമെന്ന് വിവരം

എലത്തൂര്‍ തീവയ്പ്പ് കേസ് പ്രതി ഷാറൂഖ് സെയ്ഫിയുമായി പൊലീസ് കേരളത്തിലേക്ക് അല്‍പ സമയത്തിനുള്ളില്‍ പ്രവേശിക്കും. പ്രതിയുമായി പൊലീസ് കര്‍ണാടകയിലെത്തിയിട്ടുണ്ട്. പ്രതിയുമായി 12 മണിക്ക് മുമ്പ് കേരള-കര്‍ണാടക അതിര്‍ത്തി കടക്കുമെന്നാണ് വിവരം. പുലര്‍ച്ചയോടെ ഷാറൂഖിനെ കോഴിക്കോടെത്തിക്കാനാണ് പൊലീസ് നീക്കം നടത്തുന്നത്. (Kozhikode train fire case accused will reach kerala tomorrow)
നാളെ കോഴിക്കോടെത്തിച്ച ശേഷം പ്രതിയ പ്രാഥമിക ചോദ്യം ചെയ്യലിന് വിധേയനാക്കും. തുടര്‍ന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ പ്രതിയെ ഹാജരാക്കും. തുടര്‍ന്നാകും ഇയാളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുള്ള അപേക്ഷ പൊലീസ് സമര്‍പ്പിക്കുക.
മഹാരാഷ്ട്രയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. ആശുപത്രിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് ഇയാള്‍ പിടിയിലായത്. രത്‌നഗിരിയിലെ ആശുപത്രിയില്‍ പ്രതി ചികിത്സ തേടിയിരുന്നു. ഇയാള്‍ക്ക് ശരീരത്തില്‍ പൊള്ളലേറ്റതിന്റെ പാടുകളുമുണ്ടായിരുന്നു.
Read Also: ബോൾ ചെയ്യാൻ തീരുമാനമെടുത്ത് സഞ്ജു; രാജസ്ഥാനെതിരെ പഞ്ചാബ് ബാറ്റ് ചെയ്യും
പ്രതിയെന്ന് സംശയിക്കുന്ന ആളോട് രൂപ സാദൃശ്യമുണ്ടെന്ന അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലില്‍ ഇയാളാണ് പ്രതിയെന്ന് വ്യക്തമാകുകയായിരുന്നു.എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പില്‍ എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും മൂന്ന് പേര്‍ മരിക്കുകയും ചെയ്തിരുന്നു. പ്രതി പിടിയിലായെന്ന പല അഭ്യൂഹങ്ങളും പുറത്തുവന്നിരുന്നെങ്കിലും പൊലീസ് ഇത് സ്ഥിരീകരിച്ചിരുന്നില്ല. ഇന്ന് രാവിലെയാണ് പ്രതി പിടിയിലായെന്ന വിവരം പൊലീസ് അറിയിച്ചത്.
Story Highlights: Kozhikode train fire case accused will reach kerala tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here