Advertisement

അമേരിക്ക നാശത്തിലേക്ക് പോകുന്നു, ലോകം അമേരിക്കയെ നോക്കി ചിരിക്കുന്നു; ഡോണൾഡ് ട്രംപ്

April 5, 2023
Google News 2 minutes Read
Donald Trump

അമേരിക്ക നാശത്തിലേക്കാണ് പോകുന്നതെന്ന് ഡോണൾഡ് ട്രംപ് . ലോകം അമേരിക്കയെ നോക്കി ചിരിക്കുകയാണ്. രാജ്യത്തിനായി പ്രതിരോധിച്ചത് മാത്രമാണ് താൻ ചെയ്ത ഏക കുറ്റമെന്നും മാൻഹാട്ടൺ കോടതിയിൽ ഹാജരായ ശേഷം ട്രംപ് പ്രതികരിച്ചു.

തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു പോൺ താരത്തിനു പണം നൽകിയെന്ന കേസിൽ മുൻ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ അറസ്റ്റ് ചെയ്ത് ന്യൂയോർക്ക് കോടതിയിൽ ഹാജരാക്കിയിരിക്കുന്നു. തനിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ ട്രംപ് നിഷേധിക്കുകയാണ് ചെയ്തത്. കുറ്റാരോപിതനായ ട്രംപ് ഇനി വിചാരണ നേരിടണം. 2016ല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പോൺ താരം സ്‌റ്റോമി ഡാനിയല്‍സുമായുള്ള ബന്ധം ഒതുക്കി തീര്‍ക്കാന്‍ 13000 ഡോളര്‍ നല്‍കിയെന്നതാണ് ട്രംപിനെതിരായ കേസ്.

ന്യൂയോർക്കിലെ ട്രംപ് ടവറിലെ വസതിയിൽ നിന്ന് മൻഹാട്ടൻ കോടതിയിലെത്തിയ ട്രംപ് ജനങ്ങൾക്ക് നേരെ കൈവീശികാണിച്ചാണ് അകത്തേക്ക് കയറിയത്. ട്രംപ് ടവറിൽ നിന്നും പുറപ്പെടുമ്പോൾ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന് ചൂണ്ടിക്കാണിച്ച ട്രംപ് മാധ്യമ പ്രവർത്തകർക്ക് നേരെ മുഷ്ടി ചുരുത്തി ആംഗ്യം കാണിച്ചിരുന്നു. കേസിൽ കുറ്റം ആരോപിക്കപ്പെടുന്നതോ ശിക്ഷിക്കപെടുന്നതോ ട്രംപിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിൽ നിന്ന് നിയമപരമായി തടയില്ല. ക്രിമിനൽ കേസിൽ പ്രതിയാകുന്ന ആദ്യ മുൻ യുഎസ് പ്രസിഡന്റാണ് ഡോണൾഡ് ട്രംപ്.

Read Also: വിവാഹേതര ബന്ധം മറച്ചുവെക്കാൻ പണം നൽകി; ഡോണൾഡ് ട്രംപ് അറസ്റ്റിൽ

കോടതിയില്‍ ജഡ്ജി യുവാന്‍ മെര്‍ക്കനുമുന്നില്‍ ഹാജരായ ട്രംപിനെ കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു. 34 കുറ്റങ്ങളാണ് ട്രംപിനുമേല്‍ ചുമത്തിയത്. ഈസമയം കോടതി പരിസരത്ത് ട്രംപനുകൂലികളും എതിര്‍ക്കുന്നവരുമായി വന്‍ ജനക്കൂട്ടവുമുണ്ടായിരുന്നു. കോടതിയിലെ വാദം പൂര്‍ത്തിയാക്കിയശേഷം മടങ്ങിയ ട്രംപ് പക്ഷെ മാധ്യമങ്ങളോട് പ്രതികരിച്ചില്ല. പിന്നീട് മാധ്യമങ്ങളെ കാണുമെന്ന് ട്രംപിനോടടുത്ത കേന്ദ്രങ്ങള്‍ അറിയിച്ചു. ന്യൂയോര്‍ക്കില്‍ കനത്ത സുരക്ഷ സന്നാഹമാണ് പൊലീസ് ഒരുക്കിയിരുന്നത്.

Story Highlights: Our Country Is Going To Hell, says Donald Trump

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here