അദ്ദേഹത്തിന് വിഷമമുണ്ടെന്നറിയാം; എ.കെ ആന്റണിയുടെ വൈകാരിക പ്രതികരണത്തിന് മറുപടിയുമായി അനില്‍ ആന്റണി
എ. കെ ആന്റണിയുടെ വൈകാരിക പ്രതികരണത്തിന് മറുപടിയുമായി അനില്‍ കെ ആന്റണി. താന്‍ ബിജെപിയില്‍ ചേര്‍ന്നതിന് പിതാവിന് വിഷമമുണ്ടാകുമെന്ന് അറിയാമെന്ന് അനില്‍ ആന്റണി ട്വന്റിഫോറിനോട് പറഞ്ഞു. വിഷയത്തിലേക്ക് തന്റെ പിതാവിനെ വലിച്ചിഴയ്ക്കുന്നത് മോശമാണ്. തന്റെ വീട്ടില്‍ നാല് പേര്‍ക്കും വ്യത്യസ്തമായ കാഴ്ചപ്പാടാണെന്നും അനില്‍ കെ ആന്റണി പ്രതികരിച്ചു.(Anil Antony about AK Antony’s response to his entry in BJP)
ഇന്ത്യന്‍ യുവാക്കളുടെ പ്രതിനിധിയായാണ് താന്‍ ബിജെപിയിലേക്ക് എത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുമോ എന്ന കാര്യം ഇപ്പോള്‍ ചിന്തിക്കേണ്ടതില്ല. ഒരു സാധാരണ പ്രവര്‍ത്തകനായാണ് താന്‍ ബിജെപിയില്‍ ചേര്‍ന്നത് എന്നും അനില്‍ ആന്റണി കൂട്ടിച്ചേര്‍ത്തു.
ബിജെപിയില്‍ ചേരാനുള്ള അനില്‍ ആന്റണിയുടെ തീരുമാനം വളരെ അധികം വേദനിപ്പിച്ചെന്നായിരുന്നു പിതാവ് എ കെ ആന്റണിയുടെ പ്രതികരണം. തികച്ചും തെറ്റായ തീരുമാനമാണ് അനില്‍ എടുത്തത്.
അവസാന ശ്വാസം വരെ ആര്‍എസ്എസിനും ബിജെപിക്കും എതിരെ താന്‍ ശബ്ദമുയര്‍ത്തുമെന്നും എ കെ ആന്റണി വ്യക്തമാക്കി.
Read Also: അനില്‍ ആന്റണി ബിജെപിയുടെ കെണിയില്‍ വീണെന്ന് വി.ഡി സതീശന്‍; രാഷ്ട്രീയ ആത്മഹത്യയെന്ന് എം.എം ഹസ്സന്‍
ബിജെപിയുടെ സ്ഥാപക ദിനത്തില്‍ തന്നെ പാര്‍ട്ടിയില്‍ ചേര്‍ന്ന അനില്‍ ആന്റണി, നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടുകള്‍ക്കും വീക്ഷണങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കാന്‍ ബിജെപി നതൃത്വം അവസരം നല്‍കിയെന്ന് പ്രതികരിച്ചു. ബിജെപിയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ അനുവദിച്ച നേതൃത്വത്തോട് നന്ദി അറിയിക്കുന്നുവെന്നും അനില്‍ പറഞ്ഞു. കേന്ദ്രമന്ത്രി വി മുരളീധരനും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
Story Highlights: Anil Antony about AK Antony’s response to his entry in BJP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here