അനിലിന്റെ തീരുമാനം തെറ്റ്, എ.കെ ആന്റണിയെ വേദനിപ്പിക്കരുതായിരുന്നു; കെ.മുരളീധരന്‍

അനില്‍ കെ ആന്റണിയുടെ ബിജെപി പ്രവേശം കോണ്‍ഗ്രസിനെ ബാധിക്കില്ലെന്ന് കെ മുരളീധരന്‍. അനില്‍ ആന്റണിയുടെ തീരുമാനം തെറ്റായിപ്പോയെന്ന് മുരളീധരന്‍ വിമര്‍ശിച്ചു.(Anil Antony’s decision was wrong says K Muraleedharan)
അനില്‍ ആന്റണിക്ക് എന്തെങ്കിലും അഭിപ്രായവ്യത്യാസം ഉണ്ടായാല്‍ ചര്‍ച്ചയിലൂടെ അത് പരിഹരിക്കാമായിരുന്നു. അല്ലാതെ എ കെ ആന്റണിയെ വേദനിപ്പിക്കരുതായിരുന്നു. അനില്‍ പ്രവര്‍ത്തിച്ചത് ടെക്‌നിക്കല്‍ രംഗത്ത് മാത്രമാണ്. താഴെത്തട്ടില്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നും കെ മുരളീധരന്‍ കുറ്റപ്പെടുത്തി. അതേസമയം എന്ത് തിക്താനുഭവം ഉണ്ടായാലും താന്‍ കോണ്‍ഗ്രസ് വിടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അനില്‍ ആന്റണി ബിജെപിയില്‍ ചേര്‍ന്നത് കൊണ്ട് കോണ്‍ഗ്രസിന് ഒന്നും സംഭവിക്കില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രതികരണം. അനില്‍ ആന്റണി ബിജെപിയുടെ കെണിയില്‍ വീഴുകയായിരുന്നു. ഈ തീരുമാനത്തില്‍ അനില്‍ ആന്റണിക്ക് ദുഃഖിക്കേണ്ടി വരുമെന്നും അപകടം പിന്നാലെ ബോധ്യപ്പെടുമെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി.
Read Also: അനിൽ ആന്റണി ബിജെപിയിൽ; അംഗത്വം നൽകി കേന്ദ്രമന്ത്രി പിയുഷ് ഗോയൽ
അനില്‍ ആന്റണി ബിജെപിയില്‍ ചേര്‍ന്നത് രാഷ്ട്രീയ ആത്മഹത്യയായിപ്പോയെന്ന് കാലം തെളിയിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍ പ്രതികരിച്ചു. അനില്‍ കോണ്‍ഗ്രസ്സ് വിട്ടുപോയത് കേരളത്തില്‍ ഒരു ചലനവും സൃഷ്ടിക്കില്ല. ഒരു പുരുഷായുസ്സ് മുഴുവന്‍ സ്വന്തം ജീവിതം കോണ്‍ഗ്രസ്സിനു സമര്‍പ്പിച്ച, അടിയുറച്ച മതേതരവാദിയായ എ.കെ.ആന്റണിയുടെ യശസ്സിനെയും, പാരമ്പര്യത്തെയും അനിലിന്റെ ഈ തീരുമാനം അല്‍പം പോലും ബാധിക്കില്ലെന്നും എംഎം ഹസ്സന്‍ പ്രതികരിച്ചു.
Story Highlights: Anil Antony’s decision was wrong says K Muraleedharan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here