Advertisement

‘ഐക്യവും സ്നേഹവുമുള്ള കുടുംബമായി നല്ല മാതൃകയാകണം’ പെസഹ ​ദിന സന്ദേശവുമായി ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി

April 6, 2023
Google News 2 minutes Read
cardinal-george-alencheri-with-maundy-thursday

കാക്കനാട് സെന്‍റ് തോമസ് മൗണ്ടില്‍ പെസഹ ​ദിന ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി സിറോ മലബാര്‍ സഭ അധ്യക്ഷൻ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി. ഓരോരുത്തരും സ്വന്തം താത്പര്യം മാത്രം നോക്കി ജീവിച്ചാൽ പോരാ മറിച്ച് മറ്റുള്ളവരുടെ താത്പര്യവും പരിഗണിക്കണം. ഒരേ മനസ്സോടെ നിങ്ങാൻ ഏവർക്കും കഴിയണമെന്നും പെസഹ ​ദിന സന്ദേശമായി ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി പറഞ്ഞു.(Arch bishop george alencheri about maundy thursday)

നമ്മുടെ ജീവിതം നമുക്ക് വേണ്ടി മാത്രമുള്ളതല്ല, ഏവരും സഭയോടു ചേർന്ന് നിന്ന് ഐക്യത്തോടെ നീങ്ങണം. ഐക്യവും സ്നേഹവുമുള്ള സഭാ സമൂഹവും കുടുംബവുമായി നല്ല മാതൃകയാകണമെന്നും അദ്ദേഹം പറഞ്ഞു.

Read Also: വീട് ഡൽഹിയിൽ; സോഷ്യൽ മീഡിയയിൽ സജീവം; സ്വന്തമായി യൂട്യൂബ് ചാനലും; ആരാണ് ഷാരുഖ് സെയ്ഫി ?

അതേസമയം കോതമംഗലത്ത് യക്കോബായ സഭ അദ്ധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ കാർമ്മികത്വത്തിൽ രാത്രിയിൽ പെസഹ ശുശ്രൂഷ നടന്നു. അന്ത്യ അത്താഴ സ്മരണയിൽ ക്രൈസ്തവര്‍ ഇന്ന് പെസഹ ആചരിക്കുന്നു. ദേവാലയങ്ങളിൽ കാൽ കഴുകൽ ശുശ്രൂഷയും പ്രത്യേക പ്രാർഥനകളും നടക്കും.

Story Highlights: Arch bishop george alencheri about maundy thursday

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here