എലത്തൂർ തീവയ്പ്പ് കേസ് പ്രതി ഷാറൂഖ് സെയ്ഫിയുമായെത്തിയ വാഹനം പഞ്ചറായി; വലഞ്ഞ് പൊലീസ്

എലത്തൂർ തീവയ്പ്പ് കേസ് പ്രതി ഷാറൂഖ് സെയ്ഫിയെ കൊണ്ടു വരുകയായിരുന്ന വാഹനത്തിന്റെ ടയർ പഞ്ചറായത് പൊലീസിനെ വലയ്ക്കുന്നു. കർണാടകയിൽ നിന്ന് പ്രതിയെ കേരളത്തിലേക്ക് എത്തിച്ച വാഹനമാണ് പഞ്ചറായത്. കണ്ണൂർ മേലൂർ മാമാക്കുന്ന് വെച്ചാണ് പ്രതിയെ എത്തിച്ച വാഹനം നിന്നുപോയത്. കണ്ണൂരിൽ നിന്നും കോഴിക്കോട്ടേക്കുള്ള യാത്രക്കിടയാണ് വാഹനം പഞ്ചറായത്. പ്രതിയെ കൊണ്ടുപോകാനായി എടക്കാട് പൊലീസ് എത്തിച്ച മറ്റൊരു വാഹനം സ്റ്റാർട്ടാവുന്നില്ലെന്ന വിവരങ്ങളും ഇപ്പോൾ പുറത്തു വരുന്നുണ്ട്. പുലർച്ചയോടെ ഷാറൂഖിനെ കോഴിക്കോടെത്തിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. വാഹനം ഇവിടെ കുടുങ്ങിക്കിടക്കാൻ തുടങ്ങിയിട്ട് ഒരു മണിക്കൂർ പിന്നിടുകയാണ്.
ഇന്നുതന്നെ പ്രതിയെ കോഴിക്കോടെത്തിച്ച ശേഷം പ്രതിയ പ്രാഥമിക ചോദ്യം ചെയ്യലിന് വിധേയനാക്കും. തുടർന്ന് മജിസ്‌ട്രേറ്റിന് മുന്നിൽ പ്രതിയെ ഹാജരാക്കും. തുടർന്നാകും ഇയാളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുള്ള അപേക്ഷ പൊലീസ് സമർപ്പിക്കുക.
Read Also: എലത്തൂർ തീവയ്പ്പ് കേസ് പ്രതി ഷാറൂഖ് സെയ്ഫിയെ കേരളത്തിലെത്തിച്ചു
മഹാരാഷ്ട്രയിൽ നിന്നാണ് ഇയാൾ പിടിയിലായത്. ആശുപത്രിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവെയാണ് ഇയാൾ പിടിയിലായത്. രത്‌നഗിരിയിലെ ആശുപത്രിയിൽ പ്രതി ചികിത്സ തേടിയിരുന്നു. ഇയാൾക്ക് ശരീരത്തിൽ പൊള്ളലേറ്റതിന്റെ പാടുകളുമുണ്ടായിരുന്നു.
പ്രതിയെന്ന് സംശയിക്കുന്ന ആളോട് രൂപ സാദൃശ്യമുണ്ടെന്ന അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിൽ ഇയാളാണ് പ്രതിയെന്ന് വ്യക്തമാകുകയായിരുന്നു. എലത്തൂർ ട്രെയിൻ തീവയ്പ്പിൽ എട്ട് പേർക്ക് പരിക്കേൽക്കുകയും മൂന്ന് പേർ മരിക്കുകയും ചെയ്തിരുന്നു. പ്രതി പിടിയിലായെന്ന പല അഭ്യൂഹങ്ങളും പുറത്തുവന്നിരുന്നെങ്കിലും പൊലീസ് ഇത് സ്ഥിരീകരിച്ചിരുന്നില്ല. ഇന്ന് രാവിലെയാണ് പ്രതി പിടിയിലായെന്ന വിവരം പൊലീസ് അറിയിച്ചത്.
Story Highlights: Elathur Train Attack Vehicle carrying Shah Rukh Saifi got punctured
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here