Advertisement

‘ആധുനിക ഇന്ത്യയുടെ മഹാത്മാഗാന്ധിയാണ് രാഹുൽ’: മുതിർന്ന കോൺഗ്രസ് നേതാവ്

April 6, 2023
2 minutes Read
Rahul Gandhi Is Mahatma Gandhi Of Modern India_ Congress MLA

അയോഗ്യത നടപടിക്കെതിരെ പ്രതിഷേധം തുടരുന്നതിനിടെ രാഹുൽ ഗാന്ധിയെ പ്രശംസിച്ച് മുതിർന്ന കോൺഗ്രസ് എംഎൽഎ. ആധുനിക ഇന്ത്യയുടെ മഹാത്മാഗാന്ധിയാണ് രാഹുലെന്ന് ഛത്തീസ്ഗഢിൽ നിന്നുള്ള എംഎൽഎ അമിതേഷ് ശുക്ല പറഞ്ഞു. മഹാത്മാഗാന്ധിയെയും രാഹുൽ ഗാന്ധിയെയും താരതമ്യം ചെയ്തായിരുന്നു പരാമർശം.

‘ആധുനിക ഇന്ത്യയുടെ മഹാത്മാഗാന്ധിയാണ് രാഹുൽ ഗാന്ധി. മഹാത്മാഗാന്ധിയുമായി അദ്ദേഹത്തിന് ഒരുപാട് സാമ്യങ്ങളുണ്ട്. മഹാത്മാ ഗാന്ധി ദണ്ഡി യാത്ര നടത്തിയപ്പോൾ, രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തി. ഞാൻ അദ്ദേഹത്തെ ഒരു രാഷ്ട്രപുത്രൻ എന്ന് വിശേഷിപ്പിക്കാൻ ആഗ്രഹിക്കുന്നു’- എഎൻഐയോട് സംസാരിക്കവെ ശുക്ല പറഞ്ഞു.

‘സ്വാതന്ത്ര്യ സമര സേനാനികളുടെ കുടുംബമാണ് എന്റേത്. മഹാത്മാഗാന്ധിയെക്കുറിച്ച് എന്റെ പിതാവിൽ നിന്നും (അവിഭക്ത മധ്യപ്രദേശിന്റെ മുൻ മുഖ്യമന്ത്രി ശ്യാമ ചരൺ ശുക്ല) അമ്മാവനിൽ നിന്നും (മുതിർന്ന കോൺഗ്രസ് നേതാവ് വിദ്യാ ചരൺ ശുക്ല) കേട്ട കാര്യങ്ങൾ വ്യക്തമാക്കുന്നത്, മഹാത്മാഗാന്ധിയും രാഹുൽ ഗാന്ധിയും തമ്മിൽ സമാനതകൾ ഉണ്ടെന്നാണ്.’- ശുക്ല തുടർന്നു.

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയാകാൻ മഹാത്മാഗാന്ധിക്ക് കഴിയുമായിരുന്നു. 2004 ലും 2008 ലും രാഹുൽ ഗാന്ധിക്ക് പ്രധാനമന്ത്രിയാകാമായിരുന്നു, പക്ഷേ അദ്ദേഹം പ്രധാനമന്ത്രിയായില്ല. മഹാത്മാഗാന്ധി ദണ്ഡി മാർച്ചിൽ കിലോമീറ്ററുകൾ സഞ്ചരിച്ചതുപോലെ, പാർട്ടിയുടെ മുൻ ദേശീയ അധ്യക്ഷനും ഭാരത് ജോഡോ യാത്രയിൽ രാജ്യത്തുടനീളം നടന്ന് ജനങ്ങളുമായി സംവദിച്ചു. സത്യമെന്ന ആയുധം ഉപയോഗിച്ച് ‘ബ്രിട്ടീഷ് സാമ്രാജ്യം’ അവസാനിപ്പിച്ച മഹാത്മാഗാന്ധിയെപ്പോലെ, രാഹുൽ നിർഭയമായി സത്യം പറയുകയാണെന്നും ശുക്ല പറഞ്ഞു.

Story Highlights: Rahul Gandhi Is Mahatma Gandhi Of Modern India: Congress MLA

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top