പുതിയ സാമ്പത്തിക വർഷത്തിലെ ആദ്യ ധനനയ പ്രഖ്യാപനം ഇന്ന്
April 6, 2023
1 minute Read

2023-24 സാമ്പത്തിക വര്‍ഷത്തേക്കുള്ള ആര്‍ബിഐയുടെ ആദ്യ ധനനയം ഇന്ന് പ്രഖ്യാപിക്കും. റിസർവ് ബാങ്ക് വീണ്ടും റിപ്പോ നിരക്ക് വർധിപ്പിച്ചേക്കുമെന്നാണ് സൂചന. റിപ്പോർട്ടുകൾ പ്രകാരം 25 ബേസിസ് പോയിന്റിന്റെ വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ റിപ്പോ നിരക്ക് 6.5 ശതമാനമാണ്. അതേസമയം ഏപ്രില്‍ മൂന്നിന് ആരംഭിച്ച മോണിറ്ററി പോളിസി മീറ്റിംഗ് അവസാനിച്ചു.
കഴിഞ്ഞ വർഷം മെയ് മുതൽ റിസർവ് ബാങ്ക് തുടർച്ചയായി ആറ് തവണ റിപ്പോ നിരക്ക് വർധിപ്പിച്ചിരുന്നു. ഈ കാലയളവിലെ മൊത്തം വർധന 2.50% ആണ്. ഇത് 4 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണ്. റിപ്പോ നിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ ബാങ്കുകളും റീട്ടെയിൽ വായ്പകളുടെ പലിശ നിരക്ക് വർദ്ധിപ്പിക്കും. ആർബിഐ ബാങ്കുകൾക്ക് നൽകുന്ന വായ്പയുടെ നിരക്കാണ് റിപ്പോ നിരക്ക്.
Story Highlights: RBI will announce monetary policy today
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement