Advertisement

നീതിയ്ക്കായി പോരാടുന്നവർ എപ്പോഴും ഒറ്റപ്പെട്ട് പോകും; വിശുദ്ധ വാരത്തിന്റെ ഓർമ്മയിൽ ഒരു ഗാനം

April 6, 2023
1 minute Read

യേശു ക്രിസ്തുവിന്റെ വലിയ പീഡാനുഭവത്തിന്റെയും ദുഃഖ ഭരിതമായ ദിനങ്ങൾക്ക് ശേഷമുള്ള പ്രതീക്ഷയുടെയും ഉയർന്നെഴുനേൽപ്പിന്റെയും ഓർമ്മകൾ സമ്മാനിച്ച് ഒരു വിശുദ്ധ വാരം. തീക്ഷ്ണമായ പ്രാർത്ഥനാനുഭവത്തിന്റെ സന്ദേശം നൽകികൊണ്ട് ഗാനമൊരുക്കിയിരിക്കുകയാണ് സന്തോഷ് ജോർജ് . ‘എന്നോടൊപ്പം കുറച്ച് നേരമെങ്കിലും ഉണർന്നിരിക്കാൻ നിങ്ങൾക്കാകില്ലേ ‘ എന്ന യേശുവിന്റെ വാക്കുകളെ ഓർമപ്പെടുത്തിയാണ് ഗാനം തുടങ്ങുന്നത്. മരണ വേദനയുടെ നേരത്ത്, പ്രിയപ്പെട്ട ശിഷ്യരാൽ പോലും അവഗണിക്കപ്പെട്ട യേശു ക്രിസ്തുവിനെ പോലെ നീതിയ്ക്കായുള്ള പോരാട്ട ഭൂമിയിൽ ഒറ്റപ്പെട്ട് പോകുന്ന മനുഷ്യർ ഇക്കാലത്തും ഉണ്ട് എന്നുകൂടി ഈ ഗാനം ഓർമിപ്പിക്കുന്നുണ്ട്.

സന്തോഷ് ജോർജ് ജോസഫ് രചനയും സംഗീതവും ഒരുക്കി പാടിയ ഗാനം ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട്. നേരത്തെ വിഴിഞ്ഞം സമരത്തിന്റെ പശ്ചാത്തലത്തിൽ മൽസ്യ തൊഴിലാളികളുടെ പ്രശ്നങ്ങളെ കുറിച്ച് സംസാരിക്കുന്ന ഗാനമൊരുക്കിയിട്ടുണ്ട് സന്തോഷ് ജോർജ് ജോസഫ്. ഇപ്പോൾ കാര്യമായി ആരും പരിഗണയ്ക്കാത്ത അവരുടെ ജീവിതത്തെ ഓർത്തു കൂടിയാണ് ‘ഉണർന്നിരിക്കൂ’ എന്ന ഗാനം. നിസഹരായി പോകുന്ന മനുഷ്യരുടെ പ്രശ്നം, ശരീരവും മനസും തമ്മിലെ സംഘർഷം എന്നിവയും ഗാനത്തിൽ വിഷയമായെത്തുന്നു.

എല്ലാ പീഡാനുഭവത്തിനുമവസാനം ഒരു ഉയർപ്പുണ്ടാകുമെന്ന പ്രതീക്ഷ സമ്മാനിക്കുന്ന ഈ ദിനങ്ങളിലെ സുന്ദര കാഴ്ചയായി മാറുകയാണ് ഈ ഗാനം. ഗാനത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് നൈതിക് മാത്യു ഈപ്പനാണ്. മനു ആന്റോ ഫ്രാൻസിസ് ഒരുക്കിയ ദൃശ്യ ഭംഗിയും സുന്ദര കാഴ്ചയാണ്.

Story Highlights: Song By Santhosh George

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top