എറണാകുളം പള്ളുരുത്തിയിൽ വൻ കഞ്ചാവ് വേട്ട; 150 കിലോ കഞ്ചാവ് പിടികൂടി

എറണാകുളം പള്ളുരുത്തിയിൽ വൻ കഞ്ചാവ് വേട്ട. ഉപേക്ഷിക്കപ്പെട്ട കാറിൽ നിന്ന് പിടികൂടിയത് 150 ഓളം കിലോ കഞ്ചാവ്. പരിശോധന ഭയന്ന് പ്രതികൾ രക്ഷപ്പെട്ടെന്നാണ് പൊലീസ് നിഗമനം. ( 150 kg ganja seized from palluruthy )
ഇന്ന് വൈകീട്ട് 7 മണിയോടെയാണ് സംഭവം പള്ളുരുത്തി മധു കമ്പനി ജംഗ്ഷനിലാണ് നിർത്തിയിട്ട കാർ സംശയാസ്പദമായി പൊലീസിന്റെ ശ്രദ്ധയിൽ പെടുന്നത്. വാഹനത്തിൽ ആരുമുണ്ടായിരുന്നില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് കാറിൽ കഞ്ചാവുണ്ടെന്ന് മനസിലായത്
ചാക്കുകളിൽ ഒളിപ്പിച്ച നിലയിൽ 150 ഓളം കിലോ കഞ്ചാവ് പൊലീസ് കണ്ടെടുത്തു. പൊലീസ് പരിശോധന ഭയന്ന് പ്രതികൾ ഓടി രക്ഷപ്പെട്ടതാകാമെന്നാണ് നിഗമനം. പ്രദേശത്തെ സി സി ടി വി ക ളും വാഹനത്തിന്റെ നമ്പരും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതികളെ ഉടൻ കണ്ടെത്താനാകുമെന്ന് അന്വേഷണ സംഘം അറിയിച്ചു.
Story Highlights: 150 kg ganja seized from palluruthy