Advertisement

‘അനിലിനെ ബിജെപി കറിവേപ്പില പോലെ വലിച്ചെറിയും’; അജിത് ആന്റണി

April 7, 2023
Google News 2 minutes Read
Ajith Paul Antony to media

കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് ചേക്കേറിയ അനിൽ ആന്റണിയെ വിമർശിച്ച് എ.കെ ആന്റണിയുടെ ഇളയ മകൻ അജിത് പോൾ ആന്റണി. ഇന്ന് രാവിലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അജിത് ആന്റണി. അൽഫോൻസ് കണ്ണന്താനത്തിന് എന്ത് പറ്റിയെന്ന് ഓർമ വേണം. അതുപോലെ അനിലിനെ ബിജെപി കറിവേപ്പില പോലെ വലിച്ചെറിയുമെന്ന് അദ്ദേഹം വ്യക്തമാക്കി. തികച്ചു ദുഃഖകരമായ സംഭവമാണ് ഉണ്ടായത്. അനിലിന്റെ നീക്കത്തിൽ കുടുംബം ദുഖത്തിലാണ്. തുടർച്ചയായി കോൺഗ്രസ് പ്രവർത്തകർ തെറിപറഞ്ഞതാണ് അനിലിനെ ചൊടിപ്പിച്ചത് എന്ന് അജിത് ആന്റണി കൂട്ടിച്ചേർത്തു. Ajith Antony on Anil Antony move to BJP

കോൺഗ്രസിൽ നിന്ന് ദേഷ്യപ്പെട്ടു മാറി നിൽക്കുകയാണ് അനിൽ എന്നാണ് താൻ കരുതിയത് എന്ന് അദ്ദേഹം അറിയിച്ചു. വ്യക്തിപരമായ സ്വാതന്ത്ര്യം മാതാപിതാക്കൾ ഞങ്ങൾക്ക് തന്നിട്ടുണ്ട്. എന്നാൽ, അനിൽ ഒരിക്കലും ബിജെപിയിലേക്ക് പോകുമെന്ന് കരുതിയില്ല. അനിലിന്റെ തീരുമാനത്തിൽ പിതാവ് വളരെ ദുഖിതനായിരുന്നു. എ കെ ആന്റണിയെ ഇത്ര ദുർബലനായി കണ്ടിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അനിൽ തെറ്റ് തിരുത്തി മടങ്ങി വരുമെന്നാണ് പ്രതീക്ഷയെന്ന് അജിത് അറിയിച്ചു. അനിൽ ആന്റണി കോൺഗ്രസിൽ തുടരാൻ നേതൃത്വം ശ്രമിച്ചിട്ടുണ്ടാകണം. പക്ഷേ ആ നീക്കം പരാജയപ്പെട്ടുവെന്നും സഹോദരൻ അറിയിച്ചു. ബിജെപിയുടെ രാഷ്ട്രീയം മനസിലാക്കി അനിൽ തിരിച്ചു വരണമെന്ന പ്രത്യാശ അജിത്ത് പങ്കുവെച്ചു.

Read Also: ‘അവസാനത്തയാള്‍ പോകുമ്പോള്‍ ഫാനും ലൈറ്റും ഓഫാക്കാന്‍ മറക്കരുത്’; പരിഹസിച്ച് എം.എം മണി

ബിജെപിയിൽ ചേരാനുള്ള അനിൽ ആന്റണിയുടെ തീരുമാനം വളരെ അധികം വേദനിപ്പിച്ചെന്ന് പിതാവ് എ കെ ആന്റണി ഇന്നലെ അറിയിച്ചിരുന്നു. തികച്ചും തെറ്റായ തീരുമാനമാണ് അനിൽ എടുത്തത്. ഇന്ത്യയുടെ ഐക്യവും ആണിക്കല്ലും ബഹുസ്വരതയും മതേതരത്വവുമാണ്. എന്നാൽ മോദി സർക്കാർ അധികാരമേറ്റതിന് ശേഷം രാജ്യത്തിന്റെ നയങ്ങളെ ആസൂത്രിതമായി ഇല്ലാതാക്കിയെന്നും എ. കെ ആന്റണി കുറ്റപ്പെടുത്തി. ഈ വിഷയത്തിൽ തന്റെ ആദ്യത്തെയും അവസാനത്തെയും പ്രതികരണമായിരിക്കും ഇതെന്ന് ആന്റണി വ്യക്താക്കിയിരുന്നു.

Story Highlights: Ajith Antony on Anil Antony move to BJP

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here