Advertisement

മലമ്പുഴ ഡാമിനകത്ത് കാട്ടാനയുടെ ജഡം കണ്ടെത്തി

April 7, 2023
1 minute Read
Malambuzha wild elephant corpse found

പാലക്കാട് മലമ്പുഴ ഡാമിനകത്ത് കാട്ടാനയുടെ ജഡം കണ്ടെത്തി. കവ കോഴിമലക്ക് സമീപമാണ് 30 വയസ്സോളം പ്രായം വരുന്ന പിടിയാനയുടെ ജഡം കണ്ടെത്തിയത്.

ഇന്ന് ഉച്ചയോടെയാണ് മലമ്പുഴ ഡാമിൽ കോഴിമലക്ക് സമീപം കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്.ഡാമിൽ മാടുമേക്കാൻ പോയ പെൺകുട്ടികളാണ് പന്നൽ ചെടികൾക്കിടയിൽ ആനയുടെ ജഡം കണ്ടത്.

വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി നടത്തിയ പരിശോധനയിൽ ആനയ്ക്ക് 30 വയസ്സോളം പ്രായമുണ്ടെന്ന് കണ്ടെത്തി. ആരോഗ്യപ്രശ്നങ്ങൾ മൂലം ചരിഞ്ഞതാവാം എന്നാണ് വനം വകുപ്പിന്റെ പ്രാഥമിക നിഗമനം. എന്നാൽ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മാത്രമേ വ്യക്തമായ ഉത്തരം നൽകാനാവു എന്ന് അധികൃതർ വ്യക്തമാക്കി.ദുർഗന്ധം വമിക്കുന്ന ആനയുടെ ജഡത്തിന് മൂന്നുദിവസത്തോളം പഴക്കമുണ്ട്. പോസ്റ്റ്മോർട്ടശേഷം ജഡം ഡാമിനകത്ത് തന്നെ മറവ് ചെയ്യും.

Story Highlights: Malambuzha wild elephant corpse found

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top