അനിലിനെ പോലെ കുറെയാളുകൾ ബിജെപിയിലേക്ക് വരും; കോൺഗ്രസിന്റെ അടിവേര് മാന്തി പുറത്തെടുക്കുമെന്ന് എ പി അബ്ദുള്ള കുട്ടി

ആദർശധീരനായ അഴിമതിയുടെ കറപുരളാത്ത എകെ ആന്റണി എന്ന ഒരഛന്റെ മകനാണ് അനിൽ എന്ന് ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടി.എന്ത് കൊണ്ടും അനിലിന് ഇന്ന് ചേരാൻ പറ്റിയ പ്രസ്ഥാനം നരേന്ദ്ര മോദിയുടെ അഴിമതി രഹിത പാർട്ടിയാണ്. (more leaders will joins in bjp says ap abdullakutty)
ബിജെപി ന്യൂനപക്ഷങ്ങൾക്ക് എതിരാണെന്ന നുണ ഇനി ചിലവാകില്ലെന്ന് അബ്ദുള്ള കുട്ടി ഫേസ്ബുക്കിൽ കുറിച്ചു. അനിൽ ആന്റണിക്ക് ദേശീയ പ്രസ്ഥാനത്തിലേക്ക് സ്വാഗതം – എന്ന പേരിൽ പങ്ക് വച്ച ഫേസ്ബുക്ക് പോസ്റ്റിലാണ് അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം.
Read Also: വീട് ഡൽഹിയിൽ; സോഷ്യൽ മീഡിയയിൽ സജീവം; സ്വന്തമായി യൂട്യൂബ് ചാനലും; ആരാണ് ഷാരുഖ് സെയ്ഫി ?
എ പി അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
അനിൽ ആന്റണിക്ക് ദേശീയ പ്രസ്ഥാനത്തിലേക്ക് സ്വാഗതം ….
ആദർശധീരനായ അഴിമതിയുടെ കറപുരളാത്ത എകെ ആന്റണി എന്ന ഒരഛന്റെ മകനാണ് അനിൽ.
എന്ത് കൊണ്ടും ആ മകന് ഇന്ന് ചേരാൻ പറ്റിയ പ്രസ്ഥാനം നരേന്ദ്ര മോദിയുടെ അഴിമതി രഹിത പാർട്ടിയാണ്. … അനിൽ ദേശസ്നേഹിയായ ഒരു യുവാവാണെന്ന് BBC ഡോക്യുമെന്ററി വിവാദത്തിൽ പ്രതികരിച്ചു തെളിയിച്ചിട്ടുണ്ട് …
അനിലെ പോലെ കുറെയാളുകൾ BJP യിലേക്ക് ഇനിയും വരും, നേതാക്കൾ മാത്രമല്ല അണികളും … BJP ന്യൂനപക്ഷങ്ങൾക്ക് എതിരാണെന്ന നുണ ഇനി ഇവിടെ അധികം ചിലവാകില്ല.
ഞാൻ BJP യിൽ ചേർന്നപ്പോൾ പറഞ്ഞത് കേരളത്തിലെ ന്യൂനപക്ഷങ്ങളും BJP യും തമ്മിലുള്ള തെറ്റിധാരണ തിരുത്താൻ ശ്രമിക്കും എന്നായിരുന്നു . ആ എളിയ പരിശ്രമങ്ങൾ ലക്ഷ്യം കണ്ടു തുടങ്ങിയിരിക്കുന്നു.
അടിക്കുറിപ്പ് :-
കോൺഗ്രസിന്റെ അടിവേര് മാന്തി പുറത്തെടുക്കുക തന്നെ ചെയ്യും…
കോൺഗ്രസ് മുക്ത ഭാരതം
Story Highlights: more leaders will joins in bjp says ap abdullakutty
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here