ഷാരൂഖ് സൈഫിയുടെ കേരളത്തിലെയ്ക്കുള്ള യാത്ര; ദുരുഹമെന്ന് ഡൽഹി പൊലീസ്

ഷാരുഖ് സൈഫിയുടെ കേരളത്തിലേക്കുള്ള യാത്ര ദുരൂഹമെന്ന നിലപാടിലുറച്ച് ഡൽഹി പൊലീസ്. സമ്പർകാന്തി എക്സ്പ്രെസ്സിൽ കേരളത്തിലേക്ക് പോയെന്നും തിരികെ മടങ്ങാൻ ശ്രമിച്ചെന്നുമായ വിഷയങ്ങൾ പരിശോധിച്ചാണ് ഡൽഹി പൊലീസ് ഈ നിലപാടിൽ എത്തിയത്. ഇയാൾ ഒരു ഘട്ടത്തിലും മുൻപ് കേരളത്തിലേക്ക് പോയിട്ടില്ലെന്ന കുടുംബത്തിന്റെ വാദത്തോട് പൊലീസിന് യോജിക്കാനും സാധിച്ചില്ല. സംഭവവുമായി ബന്ധപ്പെട്ട ഡൽഹി പൊലീസ് ലഭിച്ച വിവരങ്ങൾ പരിശോധിച്ചപ്പോൾ ഷാരൂഖ് സൈഫി ഡൽഹി വിട്ട് മറ്റ് സംസ്ഥാനങ്ങളിലേക്ക് പോയെന്ന് കണ്ടെത്താൻ സാധിച്ചിട്ടുണ്ട്. Shahrukh Saifi’s travel to Kerala mysterious Delhi Police
കുടുംബാംഗങ്ങളുടെ അറിവില്ലാതെയാകാം സൈഫി യാത്ര ചെയ്തതെന്ന് കണക്കിലെടുത്താലും തുടർച്ചയായ യാത്ര നടത്തുന്ന പ്രതിയുടെ അസാന്നിധ്യം വ്യക്തമാക്കുന്നതിൽ കുടുംബം പരാജയപ്പെട്ടു എന്ന് പൊലീസ് കണ്ടെത്തി. ഒരു പരിചയവും ഇല്ലാത്ത കേരളത്തിലേക്ക് ഇയാൾ യാത്ര ചെയ്ത രീതി സംശയങ്ങൾ ജനിപ്പിക്കുന്നുണ്ട്. മാത്രമല്ല, ഇയാൾ ഉപയോഗിച്ച ഫോൺ നമ്പറുകളെ കുറിച്ചുള്ള സംശയങ്ങളും ഡൽഹി പൊലീസ് ഉന്നയിക്കുന്നുണ്ട്. കൈവശമുണ്ടായിരുന്ന ഫോൺ നമ്പറുകൾക്ക് പുറമെ മറ്റ് നമ്പറുകൾ പ്രതി ഉപയോഗിച്ച് എന്ന സംശയം അവർ അറിയിക്കുന്നുണ്ട്.
ഇത്രയും വിവരങ്ങൾ ഒരുമിച്ച് പരിശോധിക്കുമ്പോൾ ഒറ്റയ്ക്കല്ല ഷാരൂഖ് കേരളത്തിലെയ്ക്ക് കടന്നതെന്ന് പൊലീസ് വിലയിരുത്തി. അജ്ഞാതമായ ഒരു സംഘത്തിന്റെ കൂട്ടായ തീരുമാനപ്രകാരമാണ് ഷാരൂഖ് സൈഫിയുടെ യാത്ര. കൂടാതെ, ഇയാൾ ഒറ്റയ്ക്കല്ല കേരളത്തിലേക്ക് പോയതെന്നും ഒരു പക്ഷെ സംഘത്തിലെ മറ്റുള്ളവർ ഇപ്പോഴും കേരളത്തിൽ തുടരുന്നവെന്നും പൊലീസിന് നിഗമനമുണ്ട്. ഈ ഒരു സാഹചര്യത്തിൽ വിഷയത്തിൽ കൂടുതൽ വ്യക്തതയുണ്ടാക്കാൻ കുടുംബാംഗങ്ങളെ വീണ്ടും ചോദ്യം ചെയ്യാനാണ് ഡൽഹി പോലീസിനിടെ നീക്കം.
Read Also: ഷാരൂഖിനെ അഡ്മിറ്റ് ചെയ്തു; നീക്കം മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതിനെ തുടർന്ന്
മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതിനെ തുടർന്ന് എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയെ ഇന്നലെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ കോളേജിലെ പൊലീസ് സെല്ലിലാണ് ഷാരൂഖിനെ അഡ്മിറ്റ് ചെയ്തത്. രക്ത പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസിന്റെ നടപടി. പരിശോധനയിൽ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതിനെ തുടർന്നാണ് അഡ്മിറ്റ് ചെയ്തത്.
Story Highlights: Shahrukh Saifi’s travel to Kerala mysterious Delhi Police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here