Advertisement

തൃശൂർ ചേർപ്പ് കോടന്നൂരിൽ അച്ഛനെ മകൻ മർദിച്ച് കൊലപ്പെടുത്തി

April 7, 2023
1 minute Read
thrissur son kills father

തൃശൂർ ചേർപ്പ് കോടന്നൂരിൽ അച്ഛനെ മകൻ മർദിച്ച് കൊലപ്പെടുത്തി. ചിറമ്മൽവീട്ടിൽ ജോയ്(60) ആണ് മരിച്ചത്. കേസിൽ മകൻ റിജോ(25)യയെ പൊലീസ് പിടികൂടി. ( thrissur son kills father )

വൈകിട്ട് 7 മണിയോടുകൂടിയാണ് സംഭവം. റിജോ മദ്യപിച്ച് വീട്ടിൽ നിരന്തരം പ്രശ്നങ്ങൾ ഉണ്ടാക്കാറുള്ള ആൾ എന്നാണ് പോലീസ് പറയുന്നത്. വീട്ടിൽ ഉണ്ടായ തർക്കത്തെ തുടർന്ന് പിതാവിനെ ആക്രമിക്കുകയായിരുന്നു. ജോയിയെ തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

തലക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണം. കൃത്യം നടത്തിയ കാര്യം റിജോ തന്നെയാണ് ചേർപ്പ് പോലീസിനെ അറിയിച്ചത്. തുടർന്ന് പോലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Story Highlights: thrissur son kills father

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top