കർണാടക തെരഞ്ഞെടുപ്പ്; ബിജെപിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന്

കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടിക അന്തിമരൂപം നൽകാൻ, ബിജെപിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് ഡൽഹിയിൽ ചേരും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ തുടങ്ങിയ നേതാക്കൾ പങ്കെടുക്കും. BJP Central Election Committee meeting today on Karnataka
Read Also: കർണാടക തെരഞ്ഞെടുപ്പ്: 41 സ്ഥാനാർത്ഥികളുടെ രണ്ടാം പട്ടിക കോൺഗ്രസ് പുറത്തുവിട്ടു
യോഗത്തിൽ പങ്കെടുക്കുന്നതിനായി കർണാടക മുൻ മുഖ്യമന്ത്രി BS യെദ്യൂരപ്പ ഇന്നലെ രാത്രി ഡൽഹിയിലെത്തി. സ്ഥാനാർത്ഥി പട്ടിക ഒറ്റ ഘട്ടമായി പ്രഖ്യാപിക്കാനാണ് ബിജെപിയുടെ തീരുമാനം. ഓരോ മണ്ഡലത്തിലേക്ക് മൂന്നു സ്ഥാനാർത്ഥികളുടെ വീതം പേരുകൾ ഉൾക്കൊള്ളൂന്ന ചുരുക്കപട്ടിക കോർഗ്രൂപ്പ് യോഗത്തിൽ തയ്യാറാക്കിയിരുന്നു. ഈ പട്ടികയിൽ നിന്നാകും കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി അന്തിമ പട്ടിക തയ്യാറാക്കുക. ഇന്ന് വൈകിട്ട് ബിജെപി ദേശീയ ആസ്ഥാനത്താണ് യോഗം.
Story Highlights: BJP Central Election Committee meeting today on Karnataka
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here